Mohanlal | അഭിനയ കുലപതിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  അടക്കമുള്ള പ്രമുഖര്‍.
ഫേസ് ബുകിലൂടെയാണ് മുഖ്യമന്ത്രി താരത്തിന് ആശംസ അറിയിച്ചത്. 'പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍' എന്ന് ചിത്രത്തിനോടൊപ്പം മുഖ്യമന്ത്രി കുറിച്ചു.

മോഹന്‍ലാലിന്റെ 63-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരി ചിത്രമായ മാലൈക്കോട്ടൈ വാലിബന്റെ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍.

Mohanlal | അഭിനയ കുലപതിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍

ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജിത്തു ജോസഫിന്റെ റാമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. രജനികാന്തിന്റെ ജയിലറിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്. അടുത്തിടെ താരം കുടുംബ സമേതം ജപാനിലേക്ക് അവധി ആഘോഷിക്കാന്‍ പോയിരുന്നു.

നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷന്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ
തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

 

Keywords: CM's birthday wishes to Mohanlal', actor turns 63, Thiruvananthapuram, News, Birthday wishes, Chief Minister, Pinarayi Vijayan, Facebook Post, Award, Celebration, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia