Follow KVARTHA on Google news Follow Us!
ad

Karnataka Election | ജനവിധി ആര്‍ക്കൊപ്പം? കര്‍ണാടകയില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസും ബിജെപിയും; യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കള്‍ യോഗം ചേരുന്നു; കുമാരസ്വാമി ബെംഗ്‌ളൂറില്‍ തിരിച്ചെത്തി

കര്‍ണാടകയുടെ ഭരണഭാവി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം CM-Bommai, BJP-Leaders, BS-Yediyurappa, Politics, Congress, Assembly-Election
ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയുടെ ഭരണഭാവി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 224 മണ്ഡലങ്ങളിലേക്ക് 10ന് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ രാവിലെ ഒന്‍പതിനകം പുറത്തുവരും. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതല്‍ വോടെണ്ണല്‍ ആരംഭിച്ചു.

ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ബിജെപി-കോണ്‍ഗ്രസ് ദള്‍ പോരാട്ടത്തില്‍ തൂക്കുസഭയ്ക്കും സാധ്യതയെന്ന പ്രവചനങ്ങളില്‍ ഉച്ചകഴിയുന്നതോടെ ജനവിധിയുടെ പൂര്‍ണചിത്രമറിയാം.

ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സര്‍കാര്‍ രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ അവസരം ലഭിച്ചാല്‍ ദള്‍ വലിയ വിലപേശല്‍ നടത്തുമെന്നുറപ്പ്.

അതേസമയം, ബിജെപിയുടെ യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കള്‍ ബെംഗ്‌ളൂറില്‍ യോഗം ചേരുന്നു. യെദ്യൂരപ്പയുടെ വസതിയിലായിരുന്നു യോഗം. ജെഡിഎസിന്റെ കുമാരസ്വാമി ബെംഗ്‌ളൂറില്‍  തിരിച്ചെത്തി. പുലര്‍ചെയാണ് സിങ്കപ്പുരില്‍ നിന്ന് അദ്ദേഹം ബെംഗ്‌ളൂറില്‍ എത്തിയത്. ഇപ്പോള്‍ കുമാരസ്വാമി ജെപി നഗറിലെ വീട്ടിലാണുള്ളത്. ഉച്ചയോടെ പത്മനാഭ നഗറില്‍ ദേവഗൗഡയുടെ വീട്ടിലെത്തും. ബെംഗ്‌ളൂറിലെ നഗരമേഖല, മൈസൂറു, മംഗ്‌ളൂറു, ഹുബ്ബള്ളി തുടങ്ങിയ നഗരമേഖലകളിലെ ഫലമാകും ആദ്യം അറിയാനാവുക. ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും.

പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. ഒമ്പതരയോടെ ട്രെന്‍ഡ് വ്യക്തമാകും. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകും. ജെഡിഎസ് ആകട്ടെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ്. തൂക്കുസഭ പ്രവചിക്കപ്പെട്ടതോടെ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീക്കമാരംഭിച്ചിട്ടുണ്ട്.

കര്‍ണാടക വോടെണ്ണലിനായി പൂര്‍ണസജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍ അറിയിച്ചു. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. റെകോര്‍ഡ് പോളിങ് ആണ് ഇത്തവണ കര്‍ണാടകയില്‍ രേഖപ്പെടുത്തിയത് (73.19 ശതമാനം). വര്‍ധിച്ച പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും.

തെരഞ്ഞെടുപ്പിന് മുന്‍പ് പയറ്റിയ സംവരണ തന്ത്രത്തിലൂടെ വടക്കന്‍മധ്യകര്‍ണാടകത്തിലെ ലിംഗായത്ത്, നായക, എഡിഗ, ബില്ലവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രദ്ധിച്ചിരുന്നു. ഇതിനെതിരെ ഒബിസി, ദളിത്, ന്യൂനപക്ഷ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റിയത്. ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കും. സ്വന്തം നിലയിലാണ് സര്‍കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. 224ല്‍ 150 ഓളം സീറ്റുകള്‍ പിടിക്കാനാകുമെന്നും ഡികെ ശിവകുമാര്‍ ആത്മവിശ്വാസം പങ്കുവച്ചു.

News, National-News, Assembly Election, Top Headlines, Trending, BJP, Congress, National, Election-News,  CM Bommai and BJP leaders meet at B S Yediyurappa's residence, party confident about absolute majority.


Keywords: News, National-News, Assembly Election, Top Headlines, Trending, BJP, Congress, National, Election-News,  CM Bommai and BJP leaders meet at B S Yediyurappa's residence, party confident about absolute majority.

Post a Comment