Follow KVARTHA on Google news Follow Us!
ad

Explanation | ഒടുവിൽ തകിടം മറിഞ്ഞു; തലശേരി അതിരൂപതാ ബിഷപിന്റെ പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി സഭാ നേതൃത്വം

'സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരം' Thalassery Archbishop, Mar Joseph Pamplany, Kerala News, Malayalam News, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (www.kvartha.com) ചെറുപുഴയിൽ രാഷ്ട്രീയ രക്തസാക്ഷികളെ കുറിച്ചു തലശേരി ആർച് ബിഷപ് നടത്തിയ പ്രസ്താവന കാറ്റും കോളും ഉയർത്തിയ സാഹചര്യത്തിൽ വിവാദങ്ങളുടെ കാറ്റും പൊടിയുമടക്കാൻ സഭാനേതൃത്വം നീക്കം തുടങ്ങി. ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമ‍ര്‍ശം വലിയ വിവാദമായതോടെയാണ് അന്തരീക്ഷം തണുപ്പിക്കുന്നതിനായി വാർത്താകുറിപ്പിന്റെ രൂപത്തിൽ വിശദീകരണവുമായി തലശേരി അതിരൂപത രംഗത്തെത്തിയത്.

News, Kannur, Kerala, Church, Controversy,  Church leadership with explanation on bishop's speech controversy.

സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ബിഷപിന്റെ പ്രസംഗം ചില തത്പരരകക്ഷികൾ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ആർച് ബിഷപ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു.

കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരും പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന ബിഷപ് പാംപ്ലാനിയുടെ പരാമ‍ര്‍ശമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ചാണ് മാർ ജോസഫ് പാംപ്ലാനി വിവാദ പരാമ‍ര്‍ശം നടത്തിയത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു വിവാദ പരാമർശം.

അപ്പോസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപാണ് അടുത്ത വരിയായി രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്. എന്നാൽ ആർച് ബിഷപിനെതിരെ പ്രസംഗത്തിലെ ചില വാചകങ്ങൾ വളച്ചൊടിച്ചു വിവാദങ്ങളുണ്ടാക്കുകയാണെന്നാണ് ക്രൈസ്തവ കത്തോലികൻ സഭയുടെ നിലപാട്. നേരത്തെ റബർ കർഷക വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്ന് ഇവർ ചൂണ്ടികാട്ടുന്നു.

Keywords: News, Kannur, Kerala, Church, Controversy,  Church leadership with explanation on bishop's speech controversy.
< !- START disable copy paste -->

Post a Comment