Follow KVARTHA on Google news Follow Us!
ad

Award | കള്ളുചെത്ത് തൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണ മെഡല്‍ - കാഷ് അവാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന തല ഉദ്ഘാടനം മെയ് 28ന് രാവിലെ പത്തുമണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ Chief Minister, Award Distribution, Inauguration, Kerala News
കണ്ണൂര്‍: (www.kvartha.com) 2022-23 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള കളളുചെത്തുതൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണമെഡല്‍- കാഷ് അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 28ന് രാവിലെ പത്തുമണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു അധ്യക്ഷനാകും. ചടങ്ങില്‍ പ്രൊഫഷനല്‍ കോഴ്സുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച ഒന്നാം വര്‍ഷവിദ്യാര്‍ഥികള്‍ക്കുളള ലാപ് ടോപ് വിതരണം ഡോ.വി ശിവദാസന്‍ എംപിയും വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ് വിതരണം അഡ്വ. പി സന്തോഷ് കുമാര്‍ എംപിയും ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്തു വിരമിച്ച തൊഴിലാളികള്‍ക്കുളള പാരിതോഷിക വിതരണം ജില്ലാപഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയും നിര്‍വഹിക്കും.

Chief minister will distribute gold medals and cash awards to toddy workers children, Kannur, News, Award, Distribution, Chief Minister, Pinarayi Vijayan, Inauguration, Press Meet, Kerala

വനിതാ ചെത്തുതൊഴിലാളിയായ കണ്ണവത്തെ ഷീജ, കരാട്ടെയില്‍ ഡോക്ടറേറ്റ് നേടിയ ശ്രീകണ്ഠാപുരം റെയിന്‍ജിലെ സിപി രാജീവന്‍ എന്നിവരെ പിണറായി ഗ്രാമപഞ്ചായത് പ്രസിഡന്റ് കെകെ രാജീവന്‍ അനുമോദിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍വി ചന്ദ്രബാബു, മുഖ്യുമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വി ശരത് ചന്ദ്രന്‍, പിവി രവീന്ദ്രന്‍, പിവി രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Chief minister will distribute gold medals and cash awards to toddy workers children, Kannur, News, Award, Distribution, Chief Minister, Pinarayi Vijayan, Inauguration, Press Meet, Kerala.

Post a Comment