SWISS-TOWER 24/07/2023

Suspended | 'ജലസംഭരണിയില്‍ വീണ വിലകൂടിയ ഫോണ്‍ എടുക്കാന്‍ വറ്റിച്ചത് 21 ലക്ഷം ലിറ്റര്‍ വെള്ളം'; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ഛത്തീസ്ഗഡ്: (www.kvartha.com) ജലസംഭരണിയില്‍ വീണ വിലകൂടിയ ഫോണ്‍ എടുക്കാന്‍ 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ചെന്ന സംഭവത്തില്‍ സര്‍കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോകിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്‍ രാജേഷ് വിശ്വാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളംവറ്റിക്കാന്‍ പ്രാദേശിക ഡിവിഷനല്‍ ഓഫിസറുടെ വാക്കാല്‍ അനുമതി വാങ്ങുകയായിരുന്നു.

പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് അനുമതി വാങ്ങാതിരിക്കുകയും ചെയ്തതിനാണ് രാജേഷിനെ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് വെള്ളം വറ്റിക്കാന്‍ തുടങ്ങിയത്. വ്യാഴാഴ്ച വരെ വറ്റിക്കല്‍ നടപടി തുടര്‍ന്നു.

സംഭവം ഇങ്ങനെ:

കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഖേര്‍കട്ട അണക്കെട്ട് പരിസരത്ത് എത്തിയതായിരുന്നു രാജേഷ്. സെല്‍ഫി എടുക്കുന്നതിനിടെ ഒരു ലക്ഷം രൂപ വിലയുള്ള സ്മാര്‍ട് ഫോണ്‍ വെള്ളത്തില്‍ വീണു. പ്രദേശവാസികള്‍ ഫോണിനായി വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി കളഞ്ഞത്. 1,500 ഏകര്‍ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇതെന്ന് പരിസരവാസികള്‍ പറയുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച പരാതിയില്‍ ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഫോണ്‍ ഓവര്‍ ഫ് ളോ ഭാഗത്ത് വീണതെന്നും ഔദ്യോഗിക വിവരങ്ങള്‍ അടങ്ങുന്ന ഫോണ്‍ ആയതിനാലാണ് അത് കണ്ടെടുക്കാന്‍ തീരുമാനിച്ചതെന്നും രാജേഷ് പറഞ്ഞു. ഫോണ്‍ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ഉപയോഗശൂന്യമായ നിലയിലാണ്. അഞ്ചടി വരെ വെള്ളം വറ്റിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.

Aster mims 04/11/2022
Suspended | 'ജലസംഭരണിയില്‍ വീണ വിലകൂടിയ ഫോണ്‍ എടുക്കാന്‍ വറ്റിച്ചത് 21 ലക്ഷം ലിറ്റര്‍ വെള്ളം'; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ പ്രദേശത്തെ പൂര്‍വിക സ്വത്തായാണ് സ്വേച്ഛാധിപത്യ സര്‍കാരിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നതെന്ന് ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിങ് ആരോപിച്ചു. കൊടും ചൂടില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി വാടര്‍ ടാങ്കറുകളെ ആശ്രയിക്കുമ്പോഴാണ് ഒരു സര്‍കാര്‍ ഉദ്യോഗസ്ഥന്‍ വെള്ളം ഒഴുക്കി കളഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലെന്നും അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി അമര്‍ജിത് ഭഗത് പ്രതികരിച്ചു.

Keywords:  Chhattisgarh Officer Pumps Out 41 Lakh Litres of Water from Dam to Find Lost Phone, Gets Suspended, Chhattisgarh, News, Suspension, Complaint, Collector, Allegation, Selfie, Mobile Phone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia