Follow KVARTHA on Google news Follow Us!
ad

Custody | 'സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു'; വീട്ടുടമ കസ്റ്റഡിയില്‍

മൃതദേഹങ്ങള്‍ പുറത്തെടുത്തത് അഗ്മിശമന സേനാംഗങ്ങളുടെ സഹായത്തോടെ Accidental Death, Police Custody, National News, Malayalam News
ചെന്നൈ: (www.kvartha.com) സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചെന്ന സംഭവത്തില്‍ വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ പുഴലിനടുത്ത് കാവക്കരൈയില്‍ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഭാസ്‌കരന്‍(53), ഇസ്മഈല്‍(37) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വീട്ടുടമ നിര്‍മലയെയാണ് പൊലീസ് കസ്റ്റഡിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ തോട്ടിപ്പണി നിരോധന നിയമ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സിആര്‍പിസി പ്രകാരം കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മനുഷ്യരെ കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിച്ചിട്ടും വീട്ടുടമ രണ്ടു തൊഴിലാളികളെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടുപേരും ടാങ്കിലിറങ്ങിയെങ്കിലും പുറത്തേക്ക് വന്നില്ല. തുടര്‍ന്ന് നിര്‍മല പൊലീസിനെ വിളിക്കുകയായിരുന്നു. പുഴല്‍ പൊലീസ് സ്ഥലത്തെത്തി അഗ്‌നി ശമന സേനാംഗങ്ങളുടെ സഹായത്തോടെ ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

മൃതദേഹങ്ങള്‍ സ്റ്റാന്‍ലി ഗവ.മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിന് അയച്ചിരിക്കുകയാണ്. സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനിടെ നിരവധി ആളുകള്‍ മരണപ്പെടുന്നത് രാജ്യത്ത് പതിവാണ്. ഇതോടെ മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു.

Two died cleaning septic tank in Chennai, house owner in custody, Chennai, News, Accidental Death, Police, Custody, Dead Body, Post Mortem, Medical College, Phone Call, National


Keywords: Chennai: Two died cleaning septic tank , house owner in custody, Chennai, News, Accidental Death, Police, Custody, Dead Body, Post Mortem, Medical College, Phone Call, National.

Post a Comment