തിരുവനന്തപുരം: (www.kvartha.com) കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപോര്‍ട്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയില്‍ നിന്നും 8,000 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ ഈ വര്‍ഷം 15,390 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് വായ്പ എടുക്കാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം 23,000 കോടി വായ്പ അനുവദിച്ചിരുന്നു.
ജി എസ് ടിയുടെ മൂന്ന് ശതമാനം വരെ വായ്പ എടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. വായ്പ എടുക്കാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. 32,440 കോടി രൂപയായിരുന്നു കേന്ദ്രം അന്ന് പറഞ്ഞിരുന്നത്. പക്ഷേ വായ്പ എടുക്കുന്നതിനുള്ള അനുമതിപത്രം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വലിയ തോതില്‍ കേന്ദ്രം തുക വെട്ടിക്കുറിച്ചത്.
ഇതിനകംതന്നെ കേരളം 2,000 കോടി രൂപ വായ്പ എടുത്തുകഴിഞ്ഞു. രണ്ട് മാസത്തെ പെന്‍ഷന്‍, ശമ്പളം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കേരളം ഈ സാമ്പത്തിക വര്‍ഷം 2,000 കോടി വായ്പ എടുത്തത്. ഇനി ഈ സാമ്പത്തിക വര്‍ഷം അവസാനം വരെ കേരളത്തിന് എടുക്കാന്‍ സാധിക്കുന്ന വായ്പ 13,390 കോടി രൂപ മാത്രമാണ്. കേരളത്തിലെ ചിലവുകള്‍ക്ക് അനുസൃതമായി വരുമാനം ഇല്ലാത്തതും വായ്പ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നികുതി വര്‍ധിപ്പിച്ചതിനാല്‍ ചെറിയ തോതില്‍ വരുമാന വര്‍ധന കേരളത്തിനുണ്ടാകുമെങ്കിലും ദൈംദിന ചിലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇതുകൊണ്ട് മാത്രം കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
Keywords: Center cuts loan limit for Kerala, Thiruvananthapuram, News, GST, Loan, Economic Crisis, Report, Letter, Pension, Salary, Kerala.