Follow KVARTHA on Google news Follow Us!
ad

CBSE 10th Result | സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഇങ്ങനെ പരിശോധിക്കാം

ഉമാങ്, ഡിജിലോക്കര്‍ ആപ്പുകളിലും ഫലമറിയാനാവും Exam Result, CBSE 12th Result, ദേശീയ വാര്‍ത്തകള്‍, Education News
ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 10-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 10.45 ഓടെ 12-ാം ക്ലാസ് ഫലവും ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഫലങ്ങള്‍ results(dot)cbse(dot)nic(dot)in, cbseresults(dot)nic(dot)in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പരിശോധിക്കാവുന്നതാണ്. ഉമാങ് (UMANG), ഡിജിലോക്കര്‍ (DigiLocker) ആപ്പുകളിലും ഫലമറിയാനാവും.
    
Exam Result, CBSE 12th Result, Education News, Latest Education News, Examination Result, CBSE Examination Result, CBSE Class 10 Result Declared.

2023-ലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ ഏകദേശം 39 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.  ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ച് വരെയായിരുന്നു പരീക്ഷകള്‍. 10-ാം ക്ലാസ് ഫലം പരിശോധിക്കാന്‍ റോള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, സ്‌കൂള്‍ നമ്പര്‍, ജനനത്തീയതി എന്നിവ ആവശ്യമാണ്.

എങ്ങനെ പരിശോധിക്കാം

* ഔദ്യോഗിക വെബ്‌സൈറ്റ് results(dot)cbse(dot)nic(dot)in അല്ലെങ്കില്‍ cbse(dot)gov(dot)in ലോഗിന്‍ ചെയ്യുക
* ഹോംപേജില്‍, പത്താം ഫല ലിങ്കില്‍ ക്ലിക്ക് ചെയ്യുക
* ചോദിച്ച വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും. ഭാവിയിലെ ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്യുക.

Keywords: Exam Result, CBSE 12th Result, Education News, Latest Education News, Examination Result, CBSE Examination Result, CBSE Class 10 Result Declared.
< !- START disable copy paste -->

Post a Comment