16,96,770 വിദ്യാര്‍ഥികളാണ് ഇത്തവണ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്.
12-ാം ക്ലാസ് പരീക്ഷ പാസാവാന്‍ പ്രത്യേക വിഷയങ്ങളുടെ തിയറി പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി 80-ല്‍ 26 മാര്‍ക്ക് നേടിയിരിക്കണം. ഇതോടൊപ്പം, പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥി ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 നും ഏപ്രില്‍ അഞ്ചിനും ഇടയിലാണ് നടന്നത്.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
* 'CBSE Class 12' ലിങ്ക് ക്ലിക്ക് ചെയ്യുക.
* പുതിയ പേജില്‍ റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
* ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
* 'CBSE Class 12' ലിങ്ക് ക്ലിക്ക് ചെയ്യുക.
* പുതിയ പേജില്‍ റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
* ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.
Keywords: Exam Result, CBSE 12th Result, Education News, Malayalam News, Education India, Students News, Examination, CBSE 12th Result Declared.
< !- START disable copy paste -->