വാടക വീട് കേന്ദ്രീകരിച്ച് എകരൂലില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജിത് വര്‍ഗീസാണ് (22) പ്രതികള്‍ക്ക് എസ് കോര്‍ട് പോയ എസ് ഐയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ രവീന്ദ്ര(53) നാണ് അക്രമത്തില്‍ പരുക്കേറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പേരാമ്പ്രയില്‍ ഡ്യൂടിയിലുണ്ടായിരുന്ന എസ് ഐ രവീന്ദ്രനും, ബാലുശ്ശേരി പൊലീസും ചേര്‍ന്നാണ് പ്രതികളെ വടകര മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിയത്. ചേംബറില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട പ്രതി അജിത് വര്‍ഗീസ് കൈകളിലെ വിലങ്ങ് നീക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ അജിത് വര്‍ഗീസ് കൈ വിലങ്ങ് കൊണ്ട് എസ്ഐയുടെ മുഖത്തും, മൂക്കിനും ഇടിച്ച് പരുക്കേല്‍പ്പിച്ചു. അക്രമാസക്തനായ പ്രതിയെ മറ്റ് പൊലീസുകാര്‍ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.
Keywords: Case Against Ganja Accused, Kozhikode, News, Police, Attack, Injured, Hospital, Treatment, Crime, Kerala.