കണ്ണൂര്‍: (www.kvartha.com) പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മെയ് 23 മുതല്‍ 25 വരെ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാനറ ബാങ്ക് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പി സന്തോഷ് കുമാര്‍ എംപി പ്രകാശനം നിര്‍വഹിച്ചു. കാനറ ബാങ്ക് കണ്ണൂര്‍ റീജിയനല്‍ ഓഫിസ് എജിഎം എ യു രാജേഷ് ഏറ്റുവാങ്ങി.
സംഘാടക സമിതി ചെയര്‍മാന്‍ ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ്, സ്‌പോര്‍ട്‌സ് കമിറ്റി കന്‍വീനര്‍ പ്രശാന്ത് പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു.
കാനറ ബാങ്ക് സീനിയര്‍ മാനേജര്‍മാരായ ഇ വി അരുണ്‍കുമാര്‍, പി വി ശബരീനാഥ്, വോളിബോള്‍ പരിശീലകന്‍ കമല്‍കുമാര്‍ മക്രേരി, ബി പി റൗഫ്, സി പി സുരേന്ദ്രന്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, ഇ എം രഞ്ജിത്ത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ടൂര്‍നമെന്റിന്റെ തീം സോങ്ങ് പ്രകാശനം എട്ടിന് നടക്കും. രാവിലെ 11ന് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം നിഖില വിമല്‍ പ്രകാശനം നിര്‍വഹിക്കും.
Keywords: News, Kerala-News, Kerala, Press Club, Volley League, Logo Released, Canara, News-Malayalam, Canara Bank Journalist Volley League Logo Released.