House Boat Accident | വേമ്പനാട് കായലില്‍ ഹൗസ് ബോട് മുങ്ങി; 3 തമിഴ്‌നാട് സ്വദേശികളെ രക്ഷപ്പെടുത്തി

 


ആലപ്പുഴ: (www.kvartha.com) വേമ്പനാട് കായലില്‍ ഹൗസ് ബോട് മുങ്ങി. ബോടിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെ
മുങ്ങിത്താഴുന്നതിന് മുന്‍പ് തന്നെ മറ്റ് ഹൗസ് ബോടുകളിലും സ്പീഡ് ബോടുകളിലുമായി എത്തിയവര്‍ രക്ഷപ്പെടുത്തി മറ്റൊരു ബോടില്‍ കയറ്റി.

House Boat Accident | വേമ്പനാട് കായലില്‍ ഹൗസ് ബോട് മുങ്ങി; 3 തമിഴ്‌നാട് സ്വദേശികളെ രക്ഷപ്പെടുത്തി

തിങ്കളാഴ്ച രാവിലെ കന്നിട്ട ജെട്ടിയില്‍നിന്നു പുറപ്പെട്ട 'റിലാക്‌സ് കേരള' എന്ന ഹൗസ് ബോടാണ് ഉച്ചയോടെ പുളിങ്കുന്ന് മേഖലയില്‍ മാര്‍ത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്.

അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബോടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  House boat sinks in Vembanad lake, Alappuzha, News, Accident, Passengers, Boat, Police, Probe, Vembanad lake, Relax Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia