മുസ്ലിം യുവാവാണ് യശ് പാലിന്റെ മകളുടെ ഭാവി വരന്‍ എന്നതുതന്നെയാണ് ചര്‍ചയ്ക്ക് കാരണം. ബിജെപി നേതാക്കള്‍ക്കിടയില്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇത്തരമൊരു വിവാഹം എന്ന് ചിലര്‍ വാദിക്കുമ്പോള്‍, മറ്റുള്ളവര്‍ വിവാഹത്തെ 'ലവ് ജിഹാദ്' എന്നും പരിഹസിക്കുന്നു. അടുത്തിടെ ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ ദി കേരള സ്റ്റോറിയുമായും ചിലര്‍ സംഭവത്തെ താരതമ്യപ്പെടുത്തുന്നുണ്ട്.
'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 'ദി കേരള സ്റ്റോറി' പോലുള്ള സിനിമകള്‍ നികുതിയില്ലാതെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു, ഇവിടെ ഒരു ബിജെപി നേതാവിന്റെ മകള്‍ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നു. ഇത് ബിജെപിയുടെ ഇരട്ടത്താപ്പാണെന്നും പാര്‍ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും ഒരു ഫേസ്ബുക് ഉപയോക്താവ് പറഞ്ഞു.
ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മതപരിവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ മുസ്ലിം പുരുഷന്മാരുടെ തന്ത്രം ആരോപിക്കാന്‍ ബിജെപി നേതാക്കളും വലതുപക്ഷ പ്രവര്‍ത്തകരും പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് 'ലവ് ജിഹാദ്' എന്നും ഉപയോക്താവ് പറഞ്ഞു.
പൗരിയിലെ ഒരു റിസോര്‍ടില്‍ വെച്ച് മെയ് 28 നാണ് ഇരുവരുടെയും വിവാഹം. നേരത്തെ കോണ്‍ഗ്രസിലായിരുന്ന യശ്പാല്‍ 2007ല്‍ പൗരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ചു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.
Keywords: BJP leader's daughter set to marry Muslim man; netizens furious after wedding card goes viral, Uttarakhand, News, Politics, BJP, Marriage, Criticism, Controversy, Social Media, National.