Follow KVARTHA on Google news Follow Us!
ad

Petition | കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്

പ്രതിമാസം 240 സര്‍വീസുകളാണ് ഗോ ഫസ്റ്റ് നിര്‍ത്തിവെച്ചിരിക്കുന്നത് V Muraleedharan, N Haridas, Petition, കേരള-വാർത്തകൾ, Malayalam News
തലശ്ശേരി: (www.kvartha.com) ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പകരം സംവിധാനം കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. 2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിച്ചത്.

BJP district president N Haridas submitted petition to Union Minister of State V Muraleedharan to resolve passenger crisis at Kannur airport, Thalassery, News, Go Fast, Flight, Passengers,  N Haridas, V Muraleedharan, Minister, Kerala

മുംബൈ, അബൂദബി, ദുബൈ, മസ്ഖത്, ദമാം, കുവൈത് എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസും ആഭ്യന്തര സര്‍വീസുമുള്‍പെടെ പ്രതിമാസം 240 സര്‍വീസുകളാണ് ഗോ ഫസ്റ്റ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് കാരണം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കണ്ണൂരില്‍ നിന്ന് കുവൈത്, ദമാം എന്നിവിടങ്ങളിലേക്ക് ഗോ ഫസ്റ്റ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.

പാര്‍കിംഗ്, ലാന്‍ഡിംഗ് ഫീസ് ഇനങ്ങളില്‍ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വിമാന കംപനികളില്‍ നിന്ന് എയര്‍ പോര്‍ടിന് ലഭിക്കുന്നത്. യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ മറ്റിനങ്ങളിലുള്ള വരുമാനത്തിലും ഇടിവുണ്ടാകും. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയത് കാരണം യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ യാത്രാ സൗകര്യം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എന്‍ ഹരിദാസ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Keywords: BJP district president N Haridas submitted petition to Union Minister of State V Muraleedharan to resolve passenger crisis at Kannur airport, Thalassery, News, Go Fast, Flight, Passengers,  N Haridas, V Muraleedharan, Minister, Kerala. 

Post a Comment