President Murmu | സ്ത്രീയാണെന്നതോ, ഗോത്ര സമൂഹത്തില്‍ ജനിച്ചതോ ഒരു പോരായ്മയല്ല; ഏതൊരു മേഖലയിലും വിജയിക്കുന്നതിന് സ്വന്തം കഴിവുകള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും രാഷ്ട്രപതി

 


ഖുന്തി: (www.kvartha.com) സ്ത്രീയാണെന്നതോ, ഗോത്ര സമൂഹത്തില്‍ ജനിച്ചതോ ഒരു പോരായ്മയല്ലെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഏതൊരു മേഖലയിലും വിജയിക്കുന്നതിന്, സ്വന്തം കഴിവുകള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും മറ്റുള്ളവരുടെ സ്‌കെയിലില്‍ സ്വയം വിലയിരുത്തരുതെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിച്ച രാഷ്ട്രപതി, സ്ത്രീ ശാക്തീകരണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങള്‍ തുല്യ പ്രാധാന്യമുള്ളതാണെന്നും അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സംഭാവനയ്ക്ക് പ്രചോദനാത്മകമായ എണ്ണമറ്റ ഉദാഹരണങ്ങളുണ്ടെന്നും സാമൂഹിക പരിഷ്‌കരണം, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, വാണിജ്യം, കായികം, സേന തുടങ്ങി നിരവധി മേഖലകളില്‍ സ്ത്രീകള്‍ വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ഗോത്ര സമൂഹം പല മേഖലകളിലും മാതൃകാപരമായ ഉദാഹരണങ്ങള്‍ നല്‍കുന്നുവെന്നും അതിലൊന്നാണ് ഗോത്ര സമൂഹത്തില്‍ സ്ത്രീധന സമ്പ്രദായം പ്രചാരത്തിലില്ലാത്തതെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ പലര്‍ക്കും, വിദ്യാസമ്പന്നരായ ആളുകള്‍ക്ക് പോലും സ്ത്രീധന സമ്പ്രദായം ഉപേക്ഷിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

President Murmu | സ്ത്രീയാണെന്നതോ, ഗോത്ര സമൂഹത്തില്‍ ജനിച്ചതോ ഒരു പോരായ്മയല്ല; ഏതൊരു മേഖലയിലും വിജയിക്കുന്നതിന് സ്വന്തം കഴിവുകള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും രാഷ്ട്രപതി

ജാര്‍ഖണ്ഡിലെ കഠിനാധ്വാനികളായ സഹോദരിമാരും പെണ്‍മക്കളും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും ഗണ്യമായ സംഭാവന നല്‍കാന്‍ കഴിവുള്ളവരാണെന്നും രാഷ്ട്രപതി പറഞ്ഞു. 'നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക' എന്ന് ജാര്‍ഖണ്ഡിലെ സ്ത്രീകളോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.

Keywords:  'Being Born In Tribal Society Is Not A Disadvantage': President Murmu, Jharkhand, Khunti, President Droupadi Murmu, News, Politics, Women, contribution, Employment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia