Follow KVARTHA on Google news Follow Us!
ad

Jobs | തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത: ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ ഒഴിവുകള്‍; വിശദാംശങ്ങള്‍ അറിയാം

അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 17 Job News, Bank Of Baroda, Recruitment News, Bank News, National News, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ റിക്രൂട്ട്‌മെന്റിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ബാങ്ക് ഓഫ് ബറോഡ (BOB) അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 17 ആണ്.
   
Job News, Bank Of Baroda, Recruitment News, Bank News, National News, Bank Of Baroda announces big vacancy, check details.

ഒഴിവ് വിശദാംശങ്ങള്‍

ആകെ ഒഴിവ്: 157
റിലേഷന്‍ഷിപ്പ് മാനേജര്‍: 66
ക്രെഡിറ്റ് അനലിസ്റ്റ്: 74
ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ് മാനേജര്‍: 17

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ പിജി ബിരുദം/ ഡിപ്ലോമ പാസായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് അല്ലെങ്കില്‍ കൂടുതല്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയയ്ക്ക് അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും ടെസ്റ്റുകളും അഭിമുഖങ്ങളും ഉണ്ടാകുമെന്നാണ് വിവരം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

* bankofbaroda(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
* കരിയര്‍ ടാബിന് കീഴിലുള്ള 'Current Opportunities' എന്നതിലേക്ക് പോകുക
* 'Recruitment for various Positions in MSME Department on Fixed Term Engagement on Contract Basis' എന്നതില്‍ 'Apply Now' ക്ലിക്ക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിക്കുക, രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക
* ഫോം സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുക്കുക

Keywords: Job News, Bank Of Baroda, Recruitment News, Bank News, National News, Bank Of Baroda announces big vacancy, check details.
< !- START disable copy paste -->

Post a Comment