Follow KVARTHA on Google news Follow Us!
ad

Minister | ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം; നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

ആവശ്യമായത് പൊതുസമൂഹത്തിന്റെ സംരക്ഷണ കവചം Health Minister, Veena George, Health Workers Protection, കേരള-വാർത്തകൾ, Malayalam News
തിരുവനന്തപുരം: (www.kvartha.com) ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Attacks on health workers; Minister Veena George says there will be no compromise in process, Thiruvananthapuram, News, Veena George, Controversy, Criticism, Attack, Protection, Health workers, Kerala


എറണാകുളത്തും തിരുവനന്തപുരത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ച് ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊതു സമൂഹത്തിന്റെ സംരക്ഷണ കവചമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അടുത്തിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അക്രമിയെ ശിക്ഷിക്കാന്‍ സര്‍കാര്‍ വേണ്ടത്ര നടപടികള്‍ എടുക്കുന്നില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.

Keywords: Attacks on health workers; Minister Veena George says there will be no compromise in process, Thiruvananthapuram, News, Veena George, Controversy, Criticism, Attack, Protection, Health workers, Kerala. 

Post a Comment