ഏകദേശം 20 വാണിജ്യ വാഹനങ്ങളും 60 കാറുകളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് രണ്ട് ട്രാക്ടര്‍-സെമി ട്രെയിലര്‍ ട്രക്കുകള്‍ക്ക് തീപ്പിടിച്ചു. ഇതുവരെ 30ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. പരിക്കേറ്റവര്‍ രണ്ടിനും 80 നും ഇടയില്‍ പ്രായമുള്ളവരാണ്. ചെറിയ പരിക്കുകള്‍ മുതല്‍ ജീവന്‍ അപകടപ്പെടുത്തുന്നത് വരെയുള്ള പരിക്കുകള്‍ സംഭവിച്ചവര്‍ ഇവരിലുണ്ട്.
റോഡിന് കുറുകെയുള്ള കാര്‍ഷിക വയലുകളില്‍ നിന്ന് അമിതമായി വീശുന്ന പൊടിക്കാറ്റ് കാരണം ഡ്രൈവര്‍മാരില്‍ ദൃശ്യപരതയില്ലാതാകുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് ദിശകളിലും വാഹന ഗതാഗതം അടച്ചിട്ടുണ്ട്. ഇല്ലിനോയിസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനും നിരവധി സാമൂഹ്യ മാധ്യമ ഉപയോക്താക്കളും പങ്കുവെച്ച വീഡിയോകളില്‍ അപകടത്തിന്റെ തീവ്രത വ്യക്തമായി കാണാം.
ഉണങ്ങിയ പ്രതലങ്ങളില്‍ നിന്ന് മണലും അഴുക്കും ചേര്‍ന്ന് ശക്തമായ വീശുന്നതാണ് സള്‍ട്ടേഷന്‍ എന്നറിയപ്പെടുന്ന ഈ പൊടിക്കാറ്റ്. മണല്‍ത്തരികള്‍ മുന്നോട്ടുപൊങ്ങുകയും വൃത്താകൃതിയിലുള്ള പാത സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മണല്‍ത്തരികള്‍ താഴേയ്ക്കു വന്ന് മറ്റൊരു മണല്‍ത്തരിയുമായി ഇടിക്കുകയും മുകളിലേയ്ക്കു പൊങ്ങുകയും ചെയ്യുന്നു. പ്രദേശത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 മൈല്‍ വരെയാകുമെന്ന് കണക്കാക്കുന്നു.
Keywords: Malayalam News, World News, Dust Storm, American News, Accident, Accidental Death, Tragedy, At least six dead and dozens injured as Illinois dust storm causes '80-vehicle' pile-up.
< !- START disable copy paste -->