Follow KVARTHA on Google news Follow Us!
ad

Khader Adnan | അറസ്റ്റുകൾ, നിരാഹാര സമരം, പ്രതിഷേധങ്ങൾ; ഇസ്റാഈലിനെതിരായ ചെറുത്തുനിൽപിന്റെ ഫലസ്തീനിന്റെ പ്രതീകം; ജയിലിൽ 3 മാസത്തോളം നീണ്ട നിരാഹാര സമരത്തിനിടെ മരിച്ച ഖാദർ അദ്‌നാന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്

അറസ്റ്റുകൾ ഭൂരിഭാഗവും വിചാരണയോ കുറ്റപത്രമോ ഇല്ലാതെയായിരുന്നു Kerala News, Malayalam News, ലോക വാർത്തകൾ, Khader Adnan, Palestine, Israel
ജറുസലേം: (www.kvartha.com) പലവട്ടം ജയിലിലടക്കപ്പെട്ട ഫലസ്തീനി തടവുകാരൻ ഖാദർ അദ്നാൻ ഇസ്രാഈൽ ജയിലിൽ നിരാഹാര സമരത്തിനിടെ വിടവാങ്ങിയത് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. ഹമാസ് കഴിഞ്ഞാൽ ജനപിന്തുണയുള്ള ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ഖാദർ അദ്‌നാൻ കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരാഹാര സമരത്തിലായിരുന്നു. ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് 45 കാരനായ അദ്‌നാൻ സമരം ആരംഭിച്ചത്. മെയ് രണ്ടിന് ജയിലിൽ വെച്ച് അദ്‌നാൻ മരിച്ചതായി ഇസ്രാഈൽ ജയിൽ അധികൃതർ അറിയിച്ചു.

News, World, Arrests, Hunger Strikes, Protests, Jail, Army, Khader Adnan, Palestine, Israel, Arrests, hunger strikes, protests, the life of Khader Adnan.

പലവട്ടം പിടിയിലായപ്പോഴൊക്കെയും കുറ്റപത്രം നൽകാതെയാണ് തടവിലിട്ടിരുന്നത്. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ നിരാഹാര സമരങ്ങൾ. വർഷങ്ങളായി, ഇസ്രാഈൽ ആവർത്തിച്ച് അറസ്റ്റുചെയ്യുകയും ഒരു ദശാബ്ദത്തിലേറെ മുമ്പ് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നിരാഹാരസമരങ്ങൾ ആരംഭിക്കുകയും ചെയ്ത ഖാദർ അദ്നാൻ ഇസ്രാഈൽ അധിനിവേശത്തിന് മുന്നിൽ ഫലസ്തീന്റെ പോരാട്ടത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം 12 തവണ അറസ്റ്റിലാവുകയും ഏകദേശം എട്ട് വർഷത്തോളം ഇസ്രാഈൽ ജയിലുകളിൽ കഴിയുകയും ചെയ്തു, അതിൽ ഭൂരിഭാഗവും വിചാരണയോ കുറ്റപത്രമോ ഇല്ലാതെയായിരുന്നു.

അദ്‌നാന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ:

* 1999 മാർചിൽ ഇസ്രാഈൽ ആദ്യമായി അദ്നാനെ അറസ്റ്റ് ചെയ്യുകയും നാല് മാസത്തോളം തടങ്കലിലടയ്ക്കുകയും ചെയ്തു. നവംബറിൽ, അന്നത്തെ ഫ്രഞ്ച് പ്രധാനമന്ത്രി ലയണൽ ജോസ്പിനെതിരെ ബിർ സെയ്ത് സർവകലാശാലയിൽ വിദ്യാർഥി പ്രകടനത്തിന് നേതൃത്വം നൽകിയതിന് അദ്നാനെ പലസ്തീൻ അതോറിറ്റി അറസ്റ്റ് ചെയ്തു. അറസ്റ്റ് 10 ദിവസം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ആദ്യത്തെ നിരാഹാര സമരത്തിലേക്ക് നയിച്ചു.

2002

2002ൽ ഇസ്രാഈൽ സുരക്ഷാ സേന അദ്‌നാനെ കസ്റ്റഡിയിലെടുക്കുകയും ഒരു വർഷത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. 2003-ൽ മോചിതനായ ആറുമാസത്തിനുശേഷം, അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും ഏകാന്തതടവിൽ പാർപിക്കുകയും ചെയ്തു.

2005

2005-ൽ അദ്‌നാൻ റാൻഡയെ വിവാഹം കഴിച്ചു. വിവാഹത്തിന് മുമ്പ്, തന്നെ വിവാഹം കഴിച്ചാൽ വരാനിരിക്കുന്ന അപകടകരമായ ഭാവിയെക്കുറിച്ച് അദ്‌നാൻ വിശദീകരിച്ചിരുന്നതായി റാൻഡ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ അറസ്റ്റിലായ അദ്‌നാനെ 15 മാസത്തോളം തടങ്കലിൽ പാർപ്പിച്ചു.

2008

ഭാര്യ റാൻഡ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ അദ്നാൻ പിതാവായി. മകൾക്ക് മാലി എന്ന് പേരിട്ടു. രണ്ട് വർഷത്തിന് ശേഷം രണ്ടാമത്തെ മകൾ ബീസൻ ജനിച്ചു. മരിക്കുമ്പോൾ ഒമ്പത് കുട്ടികളുടെ പിതാവായിരുന്നു അദ്‌നാൻ.

2011

അധിനിവേശ വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിനിനടുത്തുള്ള അറാബെയിലെ വീട്ടിൽ വച്ച് ഡിസംബർ 17 ന് ഇസ്രാഈൽ സൈന്യം അദ്നാനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള കാരണം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചതുമില്ല. ഡിസംബർ 18ന് അദ്ദേഹം നിരാഹാര സമരം തുടങ്ങി.

2012

2011 അവസാനം ഇസ്രാഈൽ സൈനികർ അക്രമാസക്തമായി അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, അദ്നാൻ ഇസ്രാഈലി ജയിലിൽ 66 ദിവസത്തെ നിരാഹാര സമരം നടത്തി. രണ്ട് മാസത്തിലധികം ഭക്ഷണമില്ലാതെ കിടന്നതിനെ തുടർന്ന്, അദ്നാന്റെ അഭിഭാഷകൻ ഫെബ്രുവരിയിൽ ഇസ്രാഈലി ഉദ്യോഗസ്ഥരുമായി കരാർ ഉണ്ടാക്കി, ഏപ്രിൽ 17 ന് അദ്ദേഹത്തെ വിട്ടയച്ചു.

'ഞാൻ വിശന്നിരിക്കുമ്പോൾ, അവർ മനഃപൂർവം എന്റെ മുന്നിൽ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു. അവർ എന്നെ അപമാനിക്കും, എന്നെ നായ എന്ന് വിളിക്കും', മോചിതനായ ശേഷം, അദ്‌നാൻ അൽ ജസീറയോട് പറഞ്ഞു. ഈ സമയത്തെല്ലാം മാധ്യമങ്ങൾക്കും മറ്റും മുമ്പിൽ അദ്നാന്റെ വക്താവിനെ പോലെ മുന്നിലുണ്ടായിരുന്നത് ഭാര്യയായിരുന്നു.

2014

ജൂലായ് എട്ടിന് അദ്‌നാനെ വീട്ടിൽ നിന്ന് സൈനികർ പിടികൂടി. ജീവിതത്തിൽ 10-ാം തവണയും അദ്ദേഹത്തെ തടങ്കലിൽ പാർപ്പിച്ചു. റാൻഡയും മക്കളും അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ ഇസ്രാഈലി അധികൃതരുടെ അനുമതിക്കായി നിരവധി തവണ അപേക്ഷിച്ചെങ്കിലും 'സുരക്ഷാ' കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചു.

2015

മെയ് നാലിന് അദ്‌നാൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഏതാനും ആഴ്ചകൾക്കുശേഷം, നിരാഹാരം കിടക്കുന്ന തടവുകാരുടെ ജീവൻ അപകടത്തിലാണെങ്കിൽ അവർക്ക് നിർബന്ധിത ഭക്ഷണം നൽകാൻ അനുവദിക്കുന്ന ബിലിന് ഇസ്രാഈൽ സർകാർ അംഗീകാരം നൽകി. നിരാഹാര സമരത്തിലുള്ള തടവുകാർ, അതായത് ഫലസ്തീനികൾ ഇസ്രാഈലിന് ഭീഷണിയാണെന്ന് അന്നത്തെ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാഡ് എർദാൻ പറഞ്ഞിരുന്നു. സമരം അവസാനിപ്പിക്കാൻ സമ്മതിച്ചതിനെ തുടർന്ന് ജൂലൈ 12 ന് ഇസ്രാഈൽ അദ്നാനെ ജയിലിൽ നിന്ന് മോചിപ്പിച്ചു . അറാബെയിലെത്തിയ അദ്ദേഹത്തെ ഡസൻ കണക്കിന് ബന്ധുക്കളും അനുയായികളും സ്വീകരിച്ചതും വലിയ വാർത്തയായിരുന്നു.

2017

ഡിസംബർ 11ന് പുലർചെ ഇസ്രാഈൽ സൈന്യം അദ്നാന്റെ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുമ്പ്, ഇസ്രാഈൽ സൈനികർ അദ്നാനെ വീടിനുള്ളിലെ അടച്ചിട്ട മുറിയിൽ വെച്ച് മർദിക്കുകയും കൈകൾ ബന്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായി ആരോപണമുണ്ട്. അദ്നാൻ ഉടൻ തന്നെ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.

2021

മെയ് അഞ്ചിന് നബ്ലസിനടുത്തുള്ള സൈനിക ചെക് പോയിന്റിൽ ഇസ്രാഈൽ സൈന്യം തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്ത ശേഷം അദ്നാനെ അറസ്റ്റ് ചെയ്തു.

2023

ഫെബ്രുവരി അഞ്ചിന് അദ്‌നാൻ വീണ്ടും അറസ്റ്റിലായി, തൊട്ടുപിന്നാലെ നിരാഹാരസമരം തുടങ്ങി. 88-ാം ദിവസം അദ്ദേഹം അന്തരിച്ചു.

Keywords: News, World, Arrests, Hunger Strikes, Protests, Jail, Army, Khader Adnan, Palestine, Israel, Arrests, hunger strikes, protests, the life of Khader Adnan.
< !- START disable copy paste -->

Post a Comment