Follow KVARTHA on Google news Follow Us!
ad

Arikkomban | അരിക്കൊമ്പന്‍ എവിടെപോയികാണും? ചൊവ്വാഴ്ച മുതല്‍ റേഡിയോ കോളറില്‍നിന്ന് സിഗ്‌നല്‍ കിട്ടുന്നില്ല; സാങ്കേതിക പ്രശ്നമെന്ന് വനം വകുപ്പ്

വിഎച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക് ചെയ്യാന്‍ ശ്രമം GPS-Signal, Arikkomban, Signal-Lost, Radio-Collar-Signal, Thodupuzha-News, Forest-Department
തൊടുപുഴ: (www.kvartha.com) അരിക്കൊമ്പനില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നില്ല. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. സാങ്കേതിക പ്രശ്‌നമാണെന്ന് വിശദീകരിക്കുകയാണ് വനം വകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവും ആണെങ്കില്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നും സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് ഇതുകൊണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു. സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. 

അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. വനംവകുപ്പ് വാചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ ദിവസം ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തി. ആനയെ ഇറക്കിവിട്ട സന്യാസിയോടയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയില്‍ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്‌നലിന്റെ അര്‍ഥം.

സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താല്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

News, Kerala-News, Kerala, Idukki-News, Forest-Department, News-Malayalam, Arikkomban, Tamilnadu, Elephant, Wild Elephant, Trending, Arikkomban's Radio Collar signal lost.


Keywords: News, Kerala-News, Kerala, Idukki-News, Forest-Department, News-Malayalam, Arikkomban, Tamilnadu, Elephant, Wild Elephant, Trending, Arikkomban's Radio Collar signal lost. 

Post a Comment