Follow KVARTHA on Google news Follow Us!
ad

Arikkomban | തമിഴ് നാട്ടിലെ റേഷന്‍ കടയിലും അരിക്കൊമ്പന്‍ എത്തി; അരിയെടുത്തില്ല; വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമം

ആളപായമില്ല Tamil Nadu News, Arikkomban News, ദേശീയ വാര്‍ത്തകള്‍, Kerala News, Malayalam News
മേഘമല (തമിഴ്‌നാട്): (www.kvartha.com) തമിഴ് നാട്ടിലെ റേഷന്‍ കടയിലും അരിക്കൊമ്പന്‍ എത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമലയില്‍ താമസിക്കുന്ന അരിക്കൊമ്പന്‍ മണലാര്‍ എസ്റ്റേറ്റിന് സമീപത്തെ റേഷന്‍ കടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അതേസമയം ആളപായമില്ല. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരീക്കൊമ്പനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു.
    
Tamil Nadu News, Arikkomban News, Kerala News, Malayalam News, Arikkomban attacks ration shop in TN.

ഞായറാഴ്ച വൈകീട്ട് ആറോടെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ അരി തേടി അരിക്കൊമ്പന്‍ പോയി. തുടര്‍ന്ന് റേഷന്‍ കടയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന അരി എടുക്കുകയോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ലെന്നും അല്‍പസമയത്തിന് ശേഷം ആന മടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ തമിഴ്‌നാട് വനംവകുപ്പിന്റെ കൈവശമുണ്ട്.

തമിഴ്‌നാട് ചെക്‌പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് ഭാഗത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരിക്കൊമ്പന്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ അവിടെ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപമുള്ള മണലാര്‍ എസ്റ്റേറ്റിലെത്തിയിരിക്കുകയാണ് അരിക്കൊമ്പന്‍. ഇവിടെ നിന്ന് അരിക്കൊമ്പന്‍ പെരിയാര്‍ സങ്കേതത്തില്‍ തിരിച്ചെത്തിയാല്‍ കേരളത്തിനും തമിഴ്നാടിനും ആശ്വാസമാകും. അതേസമയം ഞായറാഴ്ച വൈകിട്ട് രണ്ട് പിടിയാനകള്‍ക്കൊപ്പം അരി കൊമ്പനെ വനംവകുപ്പ് കണ്ടെത്തിയിരുന്നു.

Keywords: Tamil Nadu News, Arikkomban News, Kerala News, Malayalam News, Arikkomban attacks ration shop in TN.
< !- START disable copy paste -->

Post a Comment