Follow KVARTHA on Google news Follow Us!
ad

Video | 'ഇതാണ് ശരിക്കും കേരള സ്റ്റോറി'; പള്ളിക്കമിറ്റി നടത്തിയ വിവാഹത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് എആര്‍ റഹ് മാന്‍

'മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്തതും സാന്ത്വനപ്പെടുത്തുന്നതുമായിരിക്കണം' AR-Rahman, Hindu-Wedding, Kerala-Masjid, Marriage-Ceremony, Video
ഹൈദരാബാദ്: (www.kvartha.com) സുദീപ്‌തോ സെനിന്റെ 'ദി കേരള സ്റ്റോറി' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ് മാന്‍. 'മനുഷ്യത്വത്തോടുള്ള സ്‌നേഹം നിരുപാധികവും ഉപാധികളില്ലാത്തതും സാന്ത്വനപ്പെടുത്തുന്നതുമായിരിക്കണം' എന്ന തലക്കെട്ടിലാണ് എആര്‍ റഹ്മാന്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

2020 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിക്കമിറ്റി നടത്തിയ വിവാഹത്തിന്റെ ദൃശ്യമാണ് എആര്‍ റഹ് മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ചേരാവള്ളി മസ്ജിദിന് സമീപം താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് പള്ളിക്കമിറ്റി ഏറ്റെടുത്ത് നടത്തിയത്. 2019 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന്‍ മരണപ്പെട്ടിരുന്നു. ഗൃഹനാഥന്‍ മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. തുടര്‍ന്ന് മൂത്ത മകളായ അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമിറ്റിയെ സമീപിച്ചത്.  

പള്ളിക്കല്‍ സ്വദേശി നസീര്‍ വിവാഹ ചടങ്ങിനുള്ള ചെലവ് വഹിക്കാമെന്ന് പറഞ്ഞതോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു. മതത്തിന് അതീതമാണ് മാനവ സ്‌നേഹമെന്ന സന്ദേശവുമായി മുസ്ലീം പള്ളിയങ്കണത്തില്‍ കതിര്‍മണ്ഡപമൊരുക്കി. വിവാഹത്തിന് എത്തിയവര്‍ക്ക് മധുര പലഹാരങ്ങളും ശീതള പാനീയങ്ങളുമായി പ്രദേശവാസികളും തയ്യാറായി. വിവാഹ ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് മഹല്ല് കമിറ്റി ഭാരവാഹികളും. പ്രാര്‍ഥനകള്‍ക്കും പൂജ കര്‍മങ്ങളും ശേഷം പള്ളിമിനാരങ്ങളെയും അഷ്ടമംഗല്യത്തെയും സാക്ഷിയാക്കി ശരത് അഞ്ജുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി.

ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ജാതി മത വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യസ്നേഹമാണ് ഇവിടെ കണ്ടതെന്ന് വധുവിന്റെ അമ്മ ബിന്ദു പറഞ്ഞു. ദി കേരള സ്റ്റോറി സിനിമയില്‍ കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ മതം മാറ്റി വിദേശത്തേക്ക് കടത്തുന്നുവെന്ന വിഷയം പറയുമ്പോഴാണ് ജാതി മത വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്ന പഴയ വിവാഹ വീഡിയോ എആര്‍ റഹ്മാന്‍ പങ്കുവെച്ചിരിക്കുന്നത്. മെയ് 5 ആണ് 'ദി കേരള സ്റ്റോറി' സിനിമ തിയേറ്ററുകളിലെത്തുന്നത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹൈകോടതിയിലും അടക്കം ഹര്‍ജികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നെങ്കിലും അതെല്ലാം കോടതികള്‍ തള്ളിയിരുന്നു. 

News, National-News, National, Religion-News, Religion, Mosque, Hyderabad, AR Rahman, Social Media, Twitter, Hindu Marriage, Wedding, AR Rahman shares video of Hindu wedding that took place in Kerala Masjid.


32000 മൂന്നാക്കി മാറ്റിയ ട്രെയിലര്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ ദി കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ രംഗത്ത് വന്നപ്പോള്‍ സംഘ് പരിവാര്‍ മാത്രമാണ് സിനിമയെ അനുകൂലിച്ച് രംഗത്ത് എത്തിയത്. കേരളത്തില്‍ നിന്ന് 32000 യുവതികളെ ദാഇശിലേക്ക് മതം മാറ്റിയെന്ന തരത്തിലാണ് ട്രെയിലര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്തുവിട്ടത്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ 32000 യുവതികളെ മതം മാറ്റി എന്നതിന് പകരം മൂന്ന് യുവതികളെ മതം മാറ്റിയെന്ന തരത്തില്‍ ട്രെയിലര്‍ മാറ്റുകയും ചെയ്തിരുന്നു. സിനിമയ്ക്ക് കോടതി അടക്കം പ്രദര്‍ശാനുമതി നല്‍കിയ സാഹചര്യത്തില്‍ ബഹിഷ്‌കരണം എന്ന തരത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ സിനിമയെ സമീപിക്കാനൊരുങ്ങുന്നത്.


Keywords: News, National-News, National, Religion-News, Religion, Mosque, Hyderabad, AR Rahman, Social Media, Twitter, Hindu Marriage, Wedding, AR Rahman shares video of Hindu wedding that took place in Kerala Masjid. 

Post a Comment