Follow KVARTHA on Google news Follow Us!
ad

Cristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാൾഡോ കലിപ്പിൽ! മത്സരശേഷം സെൽഫിയെടുക്കാൻ ശ്രമിച്ച എതിർ ടീമിലെ സ്റ്റാഫിനെ തള്ളിമാറ്റി; വീഡിയോ വൈറൽ

അൽ-ഖലീജിനോട് 1-1 ന് സമനിലയിൽ പിരിഞ്ഞു Cristiano Ronaldo, Al-Nassr, Football News, ഗൾഫ് വാർത്തകൾ
റിയാദ്: (www.kvartha.com) തിങ്കളാഴ്ച റിയാദിൽ നടന്ന മത്സരത്തിൽ അൽ-ഖലീജിനോട് അൽ-നാസർ ക്ലബ് 1-1 ന് സമനിലയിൽ പിരിഞ്ഞതോടെ, ആദ്യ ശ്രമത്തിൽ തന്നെ സൗദി പ്രോ ലീഗ് നേടാമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾക്ക് മറ്റൊരു തിരിച്ചടി നേരിട്ടു. അൽ-അവ്വൽ പാർക്കിൽ നാല് മിനിറ്റിന് ശേഷം ഫാബിയോ മാർട്ടിൻസിലൂടെ ലീഡ് നേടി അൽ ഖലീജ് ഞെട്ടിച്ചെങ്കിലും, അൽവാരോ ഗോൺസാലസ് ഉടൻ തന്നെ അൽ-നാസറിന് സമനില നേടിക്കൊടുത്തു.

News, Gulf, Sports, Cristiano Ronaldo, Al-Nassr, Football News,  'Angry' Cristiano Ronaldo Pushes Away Rival Staff Member Who Tried to Take a Selfie.

കളി അവസാനിച്ചതിന് ശേഷം കൂടുതൽ നാടകീയതയുണ്ടായി. റൊണാൾഡോ ഡ്രസിംഗ് റൂമിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എതിർ ടീമിലെ ഒരു അംഗം അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചു. പക്ഷെ, പോർച്ചുഗീസ് സൂപ്പർസ്റ്റാർ അതിൽ സന്തുഷ്ടനായിരുന്നില്ല. അൽ-ഖലീജ് സപ്പോർട്ട് സ്റ്റാഫ് അംഗം സമീപം നിൽക്കാൻ ശ്രമിച്ചപ്പോൾ റൊണാൾഡോ ദേഷ്യത്തോടെ അയാളെ തള്ളി മാറ്റി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Keywords: News, Gulf, Sports, Cristiano Ronaldo, Al-Nassr, Football News,  'Angry' Cristiano Ronaldo Pushes Away Rival Staff Member Who Tried to Take a Selfie.
< !- START disable copy paste -->

Post a Comment