Follow KVARTHA on Google news Follow Us!
ad

Found Dead | ജോലിക്ക് പോയതിന് പിന്നാലെ കാണാതായി; ഇന്‍ഡ്യന്‍ വംശജയായ യുവതി അമേരികയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ടെക്‌സസില്‍ താമസിക്കുന്ന ലാഹരി പതിവാഡയാണ് മരിച്ചത് Found-Dead, America-News, Indian-Origin-Woman, Mysterious-Circumstances, Missing, Lahari-Pathivada
ന്യൂയോര്‍ക്: (www.kvartha.com) അമേരികയില്‍ കാണാതായ ഇന്‍ഡ്യന്‍ വംശജയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസില്‍ താമസിക്കുന്ന ലാഹരി പതിവാഡ എന്ന 25യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ജോലിക്ക് പോയതിനുശേഷം ഇവരെ കാണാതായിരുന്നു. 

ടെക്‌സസില്‍ നിന്ന് കാണാതായ ഇവരുടെ മൃതദേഹം ഇവിടെ നിന്ന് 322 കിലോമീറ്റര്‍ അകലെ തൊട്ടടുത്ത സംസ്ഥാനമായ ഒക്‌ലഹോമയയിലാണ് കണ്ടെത്തിയത്. കാണാതായ ദിവസം കറുത്ത നിറത്തിലുള്ള ഒരു ടൊയോട കാര്‍ ഓടിച്ചുപോകുന്നതായാണ് അവസാനം കണ്ടത്. 

മെയ് 12നു ജോലിക്ക് പോയ ഇവര്‍ തിരികെ വരാത്തതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ ഫോണ്‍ ഒക്‌ലഹോമയിലാണെന്ന് സുഹൃത്തുക്കളും വീട്ടുകാരും ചേര്‍ന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ, മെയ് 13നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്.

ടെക്‌സസിലെ കോളിന്‍സ് കൗണ്ടിയില്‍ മക് കിന്നിയിലാണ് ലാഹരി താമസിച്ചിരുന്നത്. ഓവര്‍ലാന്‍ഡ് പാര്‍ക് റീജിയനല്‍ മെഡികല്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു ലാഹരി പതിവാഡ. കാന്‍സസ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

News, World-News, World, America-News, Indian-Origin-Woman, Mysterious-Circumstances, Missing, Lahari-Pathivada, Found Dead,  America: Indian-origin woman found dead under mysterious circumstances.


Keywords: News, World-News, World, America-News, Indian-Origin-Woman, Mysterious-Circumstances, Missing, Texas, Lahari-Pathivada, Found Dead,  America: Indian-origin woman found dead under mysterious circumstances.

Post a Comment