Follow KVARTHA on Google news Follow Us!
ad

CPM | സിപിഎമിന് നാണക്കേടായി തളിപ്പറമ്പിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; കോമത്ത് മുരളീധരന്‍ പുറത്തുപോകാന്‍ കാരണമായ പുല്ലായിക്കൊടി ചന്ദ്രന്‍ വീണ്ടും വിവാദത്തില്‍

കടുത്ത അച്ചടക്കനടപടി സ്വീകരിക്കാന്‍ നേതൃത്വം Malayalam News, Kerala News, കണ്ണൂർ വാർത്തകൾ, CPM, Taliparamba
കണ്ണൂര്‍: (www.kvartha.com) മറ്റുപാര്‍ടികളില്‍ നിന്നും ചേക്കേറിയവരുടെ നേതൃത്വത്തില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നതായുള്ള ആരോപണങ്ങൾ സിപിഎമിന് തലവേദനയാകുന്നു. ഇത്തരം പാര്‍ടി വിരുദ്ധ പ്രവണതകള്‍ മുളയിലെ നുളളാന്‍ കടുത്ത അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം. പാര്‍ടിക്ക് നാണക്കേടുണ്ടാക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

News, Kannur, Kerala, Allegation, CPM, Party, Politics,  Allegation of financial irregularities in Taliparamba CPM.

സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം തളിപ്പറമ്പ് നോര്‍ത് ലോകല്‍ കമിറ്റിയില്‍ പരസ്യ ശാസനയും താക്കീതുമായി നടപടി സ്വീകരിച്ചിട്ടുണ്ട്. തളിപ്പറമ്പ് നോര്‍ത് ലോകല്‍ സെക്രടറി ഉള്‍പെടെ അഞ്ചുപേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സിപിഎം നിയന്ത്രണത്തിലുള്ള ജീവ കലാകേന്ദ്രം, കൈരളി ഹോടെല്‍, സിപിഎം നോര്‍ത് ലോകല്‍ കമിറ്റി ഓഫീസ് നിര്‍മാണം എന്നീ പ്രവൃത്തികളുടെയും ജീവ കലാകേന്ദ്രം നടത്തിയ ചിട്ടിയുടെയും കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി കാണിച്ചാണ് സിപിഎം തളിപ്പറമ്പ് നോര്‍ത് ലോകല്‍ സെക്രടറി ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തത്.

ഏരിയ കമിറ്റി നേരിട്ട് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വിളിച്ചു ചേര്‍ത്ത ടൗണ്‍ ബ്രാഞ്ച് യോഗത്തില്‍ സിഎം കൃഷ്ണനും ആറ് മണിക്ക് ചേര്‍ന്ന ലോകല്‍ കമിറ്റിയിലും, ലോകല്‍ ജെനറല്‍ ബോഡിയിലും എംവി ജയരാജനുമാണ് പാര്‍ടി നടപടി വിശദീകരിച്ചത്. യോഗത്തില്‍ നടപടി അംഗീകരിക്കുകയും ഇനി മേലാല്‍ ഒരു വിധത്തിലുള്ള ചിട്ടിയും നടത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് നോര്‍ത് ലോകല്‍ സെക്രടറി പുല്ലായിക്കൊടി ചന്ദ്രന്‍, മുന്‍ ലോകല്‍ സെക്രടറി എം സന്തോഷ്, ലോകല്‍ കമിറ്റി അംഗങ്ങളായ വി പി സന്തോഷ്, കെ എം ലത്വീഫ്, ടൗണ്‍ ബ്രാഞ്ച് സെക്രടറി ടി ആര്‍ ശിവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഏരിയ കമിറ്റി അംഗങ്ങളായ സി എം കൃഷ്ണന്‍, ഐ വി നാരായണന്‍ എന്നിവരാണ് കണക്കുകള്‍ പരിശോധിച്ച് റിപോർട് ചെയ്തത്. തുടര്‍ന്ന് ജില്ലാ സെക്രടറിയേറ്റും ജില്ലാ കമിറ്റിയും ചര്‍ച ചെയ്ത ശേഷം ഏരിയ കമിറ്റിയിലാണ് പരസ്യ ശാസനയും താക്കീതും നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ സിപിഐയില്‍ നിന്നും കൂറുമാറി വന്ന നേതാവാണ് തളിപ്പറമ്പ് നോര്‍ത് ലോകല്‍ കമിറ്റി സെക്രടറിയായ പുല്ലായിക്കൊടി ചന്ദ്രന്‍. സാമ്പത്തിക ആരോപണത്തിന്റെ പേരില്‍ സിപിഐയില്‍ നിന്നും പുറത്താക്കിയ പുല്ലായിക്കൊടിയെ സിപിഎം നേതൃത്വം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

പുല്ലായിക്കൊടിയുടെ പ്രവര്‍ത്തനശൈലിയും അമിതാധികാര പ്രവണതയും ചോദ്യം ചെയ്തതിനാണ് മുന്‍തളിപറമ്പ് നഗരസഭാ പ്രതിപക്ഷ നേതാവ് കോമത്ത് മുരളീധരനെയും അഞ്ചുപേരെയും സിപിഎം പുറത്താക്കിയതെന്നും ആക്ഷേപമുണ്ട്. ഇപ്പോള്‍ സിപിഐക്കാരനായി പ്രവര്‍ത്തിച്ചുവരികയാണ് കോമത്ത് മുരളീധരൻ. പാര്‍ടി ശക്തികേന്ദ്രമായ കീഴാറ്റൂരില്‍ സിപിഐ പ്രവര്‍ത്തനമാരംഭിച്ചത് സിപിഎമിന് ഏറെ ക്ഷീണം ചെയ്തിരുന്നു.

Keywords: News, Kannur, Kerala, Allegation, CPM, Party, Politics,  Allegation of financial irregularities in Taliparamba CPM.
< !- START disable copy paste -->

Post a Comment