Obituary | ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍
May 3, 2023, 18:13 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍. ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥിനി പൂജ (16) യാണ് കുഴഞ്ഞ് വീണ് മരിച്ചത്. ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ നന്ദകുമാര്‍ - സോമലത ദമ്പതികളുടെ മകളാണ്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ചേര്‍ത്തല താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ അള്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പുജ എറണാകുളത്തെ ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരി: പൂജിത. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
Keywords: News, Kerala-News, Kerala, News-Malayalam, Local-News, Regional-News, Obituary-News, Obituary, Alappuzha, Student, Plus One, Alappuzha: Plus one student died after falling down in Cherthala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

