Fire | ആലപ്പുഴയില്‍ മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപ്പിടിത്തം; പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസികളും കത്തി നശിച്ചു

 


ആലപ്പുഴ: (www.kvartha.com) അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപ്പിടിത്തം. പുലര്‍ചെ രണ്ടു മണിയോടെയാണ് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിക്ക് അടുത്തുള്ള  പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തില്‍ തീയും പുകയും ഉയര്‍ന്നത്. 

ബ്ലീചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപ്പിടിച്ചത്. മരുന്നുകള്‍ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരുംമുന്‍പ് നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസികളും കത്തി. കൂടുതല്‍ നാശ നഷ്ടം ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. രാസവസ്തുക്കളുടെ ഗന്ധം പടര്‍ന്നത് ആശങ്ക ഉയര്‍ത്തി.

അതേസമയം, കെട്ടിടത്തിലെ അഗ്‌നിരക്ഷാ സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നാണ് വിവരം. രണ്ടാഴ്ചയ്ക്കിടെ കെ എം എസ് സി എലിന്റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപ്പിടിക്കുന്നത്. തിരുവനന്തപുരത്തെ തീപ്പിടിത്തത്തെ തുടര്‍ന്ന് ഇവിടെ അഗ്നിരക്ഷാ സേന അധികൃതര്‍ പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ല എന്നായിരുന്നു വിലയിരുത്തല്‍.

Fire | ആലപ്പുഴയില്‍ മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപ്പിടിത്തം; പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസികളും കത്തി നശിച്ചു


Keywords:  News, Kerala-News, Fire, Alappuzha, Fire Force, Help, Drugs, Kerala, News-Malayalam, Alappuzha-News, Alappuzha: Fire catches KMSCL godown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia