Follow KVARTHA on Google news Follow Us!
ad

Road Accident | റോഡിലെ കുഴിയില്‍ വീണ് സൈകിള്‍ യാത്രക്കാരനായ മീന്‍പിടുത്തതൊഴിലാളിക്ക് ദാരുണാന്ത്യം; മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷമെന്ന് നാട്ടുകാര്‍

പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത് Pothole, Cyclist, Man-Dies, Alappuzha-News, Road-Accident
ആലപ്പുഴ: (www.kvartha.com) കൊമ്മാടിയില്‍ റോഡിലെ കുഴിയില്‍ വീണ് സൈകിള്‍ യാത്രക്കാരന് ദാരുണാന്ത്യം. കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സൈകിളില്‍ എത്തിയ മീന്‍പിടുത്തതൊഴിലാളിയായ ജോയ് ഇരുട്ടില്‍ കുഴിയില്‍ വീഴുകയായിരുന്നു.

പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്നും അപകടത്തിന് ശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് വച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. പുതിയ കലുങ്ക് നിര്‍മിക്കാനായിട്ടാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ റോഡ് വെട്ടിപ്പൊളിച്ചത്. 

രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തില്‍പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. ജോയിയുടെ മരണശേഷമാണ് അധികൃതര്‍ സ്ഥലത്തെത്തി മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.  

News, Kerala-News, Kerala, Alappuzha-News, Accident-News, Local-News, Regional-News, Road Accident, Road, Pothole, Died, Hospital, Fisherman Alappuzha: Cyclist dies after falling into pothole.


Keywords: News, Kerala-News, Kerala, Alappuzha-News, Accident-News, Local-News, Regional-News, Road Accident, Road, Pothole, Died, Hospital, Fisherman Alappuzha: Cyclist dies after falling into pothole. 

Post a Comment