Follow KVARTHA on Google news Follow Us!
ad

Accidental Death | അല്‍ ഐനില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ ടയര്‍പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു; കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരുക്ക്

തിരൂര്‍ പെരുന്തല്ലൂര്‍ അബ്ദുല്‍ മജീദിന്റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് മരിച്ചത് Al Ain Accident News, Jaseena Death News, Thiroor Native News
അല്‍ഐന്‍: (www.kvartha.com) അല്‍ ഐനില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ ടയര്‍പൊട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരുക്കേറ്റു. അല്‍ഐന്‍ അല്‍ ഖസ്‌നയിലുണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ പെരുന്തല്ലൂര്‍ അബ്ദുല്‍ മജീദിന്റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് (മുത്തു -41) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച സന്ദര്‍ശക വിസയിലെത്തിയ ജസീന രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

Al Ain: Malayali woman died vehicle accident, Dubai, News, Accidental Death, Malayali, Injured, Hospital, Treatment, Dead Body, Mortuary, Gulf

ഇവിടെ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ ടയര്‍പൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്‍ മജീദ്, രണ്ട് മക്കള്‍, ജസീനയുടെ സഹോദരന്‍, മകന്‍, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേര്‍ അല്‍ഐന്‍ തവാം ആശുപത്രിയില്‍ ചികിത്സയിലാണ്.

അല്‍ഐന്‍ ആശുപത്രിയില്‍ മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജസീനയുടെ ഭര്‍ത്താവ് അബ്ദുല്‍ മജീദ് അബൂദബിയിലെ സ്വകാര്യ കംപനിയില്‍ ജീവനക്കാരനാണ്. മക്കള്‍: മുഹമ്മദ് ശാമില്‍, ഫാത്വിമ സന്‍ഹ. പിതാവ്: പെരുന്തല്ലൂര്‍ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരന്‍: അബ്ദുല്‍ ഹമീദ് (അല്‍ഐന്‍).

Keywords: Al Ain: Malayali woman died vehicle accident, Dubai, News, Accidental Death, Malayali, Injured, Hospital, Treatment, Dead Body, Mortuary, Gulf.

Post a Comment