SWISS-TOWER 24/07/2023

Ajith's Birthday | തമിഴ് സൂപര്‍ താരം അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകൻ; ഒരു രൂപയ്ക്ക് ബിരിയാണിയും പൊറോട്ടയും!

 


ADVERTISEMENT

ഉത്തമപാളയം (തമിഴ്നാട് ): (www.kvartha.com) തമിഴ് സൂപര്‍ താരം അജിത്തിന്റെ ജന്മ ദിനം ആഘോഷമാക്കി ഹോടെലുടമ. താരത്തിന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത് തന്റെ ഹോടെലിൽ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപയ്ക്ക് നൽകിയാണ്. ചിന്നമന്നൂരിൽ വീരം എന്ന പേരിൽ റെസ്റ്റോറന്റ് നടത്തുന്ന കാളിദാസ് എന്നയാളാണ് ഈ സാഹസത്തിന് മുതിർന്നത്.

Ajith's Birthday | തമിഴ് സൂപര്‍ താരം അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകൻ; ഒരു രൂപയ്ക്ക് ബിരിയാണിയും പൊറോട്ടയും!

ഒരു രൂപ നല്കി ബിരിയാണിയും പൊറോട്ടയും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ റെസ്റ്റോറന്റിൽ തിരക്കായിരുന്നു. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ജനിച്ച 52 പേർക്ക് കേകുകളും വിതരണം ചെയ്തു. കുട്ടികളിലെ കൃഷി ശീലം വളർത്തുന്നതിനായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

അജിത് നായകനായി അഭിനയിക്കുന്ന തദ്വു എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമ കണ്ട് വരുന്നവർക്ക് ഭക്ഷണത്തിന് 50 ശതമാനം കിഴിവും കാളിദാസ് റെസ്റ്റോറന്റിൽ നൽകിയിട്ടുണ്ട്. ഇളവ് ലഭിക്കണമെങ്കിൽ സിനിമ ടികറ്റ് കൗണ്ടറിൽ ഏൽപ്പിക്കണമെന്നു മാത്രം.

അജിത്തിന്റെ 61-ാം ചിത്രമായ തുനിവിന്റെ വിജയത്തിനായി റെസ്റ്റോറന്റിൽ നിന്നും 61 രൂപയ്ക്ക് മുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് സമ്മാന കൂപൺ നൽകിയിരുന്നു. നറുക്കെടുപ്പ് നടത്തി സമ്മാനവും വിതരണം ചെയ്തു. 61 ഇനങ്ങൾ സമ്മാനമായി നൽകിയിരുന്നു.

Keywords: News, National, Cinema, Actor, Birth Day, Cake, Agriculture,   Ajith's Birthday: Biryani and Porotta for a Rupee!
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia