20 ന് രാവിലെ കാടാച്ചിറയില്‍ സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സിപി മുരളി ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം സമാപനം കൂത്തുപറമ്പില്‍ കെ ഇ ഇസ്മഈല്‍ ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥക്ക് ആദ്യ ദിവസം പഴയങ്ങാടി, ചെറുകുന്ന് തറ, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂര്‍, രണ്ടാം ദിവസം താഴെ ചൊവ്വ, കാടാച്ചിറ, പെരളശ്ശേരി, മമ്പറം, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ 8.30 ന് ജാഥ ആരംഭിക്കും. വൈകിട്ട് 5.30 ന് സമാപിക്കും. പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രംഗത്തിലുള്ളവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രടറി കെ വി സാഗര്‍, സംസ്ഥാന കമിറ്റിയംഗം കെ വി പ്രശോഭ്, സിപിഐ ജില്ലാ എക്‌സി. അംഗം അഡ്വ പി അജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: AIYF Save India March will tour Kannur district on May 19 with message 'Let's walk together against communalism', Kannur, News, March, Inauguration, Message, Payangadi, KE Ismayil, Adv. P Santhosh Kumar MP, Kerala.