Follow KVARTHA on Google news Follow Us!
ad

AI Camera | നിർമിത ബുദ്ധി കാമറ വിവാദം: നിലപാട് വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുന്നത് മുഖ്യമന്ത്രിയോ അതോ പാർടിയോ?

പ്രതിരോധിക്കാൻ ചില നേതാക്കൾ മാത്രമേ തയ്യാറായിട്ടുള്ളു Malayalam News, Kerala News, കണ്ണൂർ വാർത്തകൾ, AI Camera, Traffic Fine, Pinarayi Vijayan, CPM
/ ഭാമനാവത്ത്

കണ്ണൂർ: (www.kvartha.com) എഐ കാമറ സ്ഥാപിക്കുന്നതിന് പിന്നിൽ കോർപറേറ്റ് അഴിമതിയാണെന്ന് പ്രതിപക്ഷം സ്ഥാപിക്കുമ്പോഴും പാർടി സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിൽ വ്യക്തത വരുത്താനാവാതെ സിപിഎം. സാധാരണയായി ഇത്തരം ആരോപണങ്ങൾ അന്തരീക്ഷത്തിൽ ഉയരുമ്പോൾ പാർടി സംസ്ഥാന സെക്രടറിയേറ്റ് യോഗം ചേർന്ന് പാർടി നിലപാട് വിശദീകരിക്കാറുണ്ട്. പ്രതിപക്ഷം ആരോപണം ശക്തമാക്കുമ്പോഴും സ്വന്തം സർകാരിലെ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതലയേൽപ്പിച്ച് കയ്യും കെട്ടി നോക്കി നിൽക്കുകയാണ് സർകാർ.

News, Kannur, Kerala, AI Camera, Chief Minister, Traffic Fine, Pinarayi Vijayan, CPM, Politics,  AI Camera: Chief Minister and party without clarifying stand.

മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിരോധിക്കാൻ സിപിഎമിൽ നിന്നുള്ള ചില നേതാക്കൾ മാത്രമേ ഇതുവരെ തയ്യാറായിട്ടുള്ളു. അതുകൊണ്ടു തന്നെ പ്രതിരോധം ദുർബലമാവുകയും ചെയ്തു. കേന്ദ്ര കമിറ്റിയംഗമായ എകെ ബാലൻ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സംഭവത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രിക്ക് മനസില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. നിർമിത ബുദ്ധി കാമറാ വിവാദത്തിൽ വിജിലൻസ് അന്വേഷണമാണ് നടക്കുന്നതെന്ന് തട്ടിവിടാനും എകെ ബാലൻ മറന്നില്ല. മുഖ്യന്ത്രിയുടെ അതീവ വിശ്വസ്തരിലൊരാളായ എകെ ബാലൻ കഴിഞ്ഞ കുറെക്കാലമായി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലില്ല.

മന്ത്രി പദവി ഒഴിഞ്ഞതിനു ശേഷം കേവലം കേന്ദ്ര കമിറ്റിയംഗമായി പ്രവർത്തിക്കുക മാത്രമാണ് അദ്ദേഹം. പിണറായി പ്രീതി നേടുന്നതിനാണ് പാർടി സംസ്ഥാന സെക്രടറിയേറ്റ് വ്യക്ത വരുത്താത്ത വിഷയത്തിൽ സംസ്ഥാന സെക്രടറിയേറ്റ് അംഗം കൂടിയായ എകെ ബാലൻ എടുത്തു ചാടി പ്രതികരിച്ചതെന്ന ആരോപണം സിപിഎമിന് അകത്തു നിന്നു തന്നെ ഉയരുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ കാമറ വിവാദങ്ങൾ കത്തുമ്പോഴും മുഖ്യമന്ത്രി സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിൽ ഇതിനെ കുറിച്ചു കമായെന്ന അക്ഷരം മിണ്ടിയില്ലെന്നാണ് പുറത്തു വരുന്ന വിവരം.

പാർടി സംസ്ഥാന സെക്രടറിയോ മറ്റുമുതിർന്ന അംഗങ്ങളോ ഈ കാര്യം ചർചയ്ക്കായി എടുത്തിടുകയും ചെയ്തില്ല. അതുകൊണ്ടു തന്നെ സംസ്ഥാന കമിറ്റി യോഗത്തിലും നിർമിത ബുദ്ധി കാമറാ വിവാദം ചർച്ചയാകാതെ നോക്കുവാനാണ് നേതൃത്വത്തിന്റെ തന്ത്രം. എന്നാൽ സംസ്ഥാന കമിറ്റി യോഗത്തിൽ പി ജയരാജൻ ഉൾപെടെയുള്ള നേതാക്കൾ ഈ കാര്യത്തിൽ സർകാരിനെ വിമർശിക്കുമോയെന്ന കാര്യവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. കേന്ദ്ര കമിറ്റിയംഗമായ ഇപി ജയരാജന്റെ കുടുംബത്തിന് മേജർ ഷെയറുള്ള ആന്തൂരിലെ വൈദേകം റിസോർടിനെ കുറിച്ചു പി ജയരാജനാണ് സംസ്ഥാന കമിറ്റിയിൽ ആരോപണം ഉന്നയിച്ചത്.

പാർട്ടി സംസ്ഥാന നേതൃത്വം ചർച്ചയ്ക്കെടുത്ത തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായാണ് ഈ കാര്യം ഉന്നയിക്കപ്പെട്ടത്. സിപിഎമിൽ വിവാദങ്ങളുടെ കൊടുങ്കാറ്റുയർത്തിയ സംഭവമായിരുന്നു പി ജയരാജന്റെ ആരോപണം. പാർടിക്കുള്ളിൽ അന്വേഷണവും വിശദീകരണം തേടലും ഇപി ജയരാജന് നേരിടേണ്ടി വന്നു. ഇതോടു കൂടിയാണ് അദ്ദേഹത്തിന്റെ കുടുംബം പാർടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം വൈദേകത്തിന്റെ ഷെയർ കൈമാറാൻ തയ്യാറായത്.

Keywords: News, Kannur, Kerala, AI Camera, Chief Minister, Traffic Fine, Pinarayi Vijayan, CPM, Politics,  AI Camera: Chief Minister and party without clarifying stand.
< !- START disable copy paste -->

Post a Comment