വ്യവസായ മന്ത്രി പി രാജീവ് രണ്ടാം സ്ഥാനത്തും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മൂന്നാം സ്ഥാനത്തുമാണ്. കൗതുകകരമായ കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ശരാശരി പ്രകടനക്കാരനായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തിയത്. അഞ്ച് പ്രധാന മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന മുന്‍ ചീഫ് സെക്രടറി കെ ജയകുമാര്‍, ജെ പി പ്രഭാസ്, സി ജെ ജോര്‍ജ്, ജോ എ സ്‌കറിയ, സരിതാ വര്‍മ എന്നിവരടങ്ങിയ പാനല്‍ വിലയിരുത്തല്‍ നടത്തിയത്.
പ്രാവീണ്യം (വകുപ്പിനെ കുറിച്ചുള്ള അറിവ്, കഴിവുകള്‍), ഉത്തരവാദിത്തം (വികസനത്തിന്റെ വേഗത, പ്രതികരിക്കാനും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുമുള്ള സന്നദ്ധത), ലഭ്യത (മന്ത്രി പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ആശയവിനിമയ വൈദഗ്ധ്യത്തിനും എത്രത്തോളം പ്രാപ്യമാണ്), പ്രൊഫഷണലിസം (രാഷ്ട്രീയത്തിന് അതീതമായി ഉയരാനും ജനങ്ങളുടെ അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനുമുള്ള കഴിവും ഇച്ഛാശക്തിയും, അനീതി അല്ലെങ്കില്‍ അന്യായമായ പെരുമാറ്റത്തിനെതിരെ സംസാരിക്കാനുള്ള കഴിവ്), പ്രതിച്ഛായ (അഴിമതി, വിവാദം) എന്നിവയായിരുന്നു പരിഗണന വിഷയങ്ങള്‍.
ഇതില്‍ കെ രാധാകൃഷ്ണന് 7.24, പി രാജീവിന് 6.76, കെ എന്‍ ബാലഗോപാല്‍ 6.48 എന്നിങ്ങനെ മാര്‍കുകള്‍ ലഭിച്ചു. 10ല്‍ 4.86 മാര്‍കാണ് അഹ്മദ് ദേവര്‍കോവിലിന് ലഭിച്ചത്. പിണറായി വിജയന്റെ സ്‌കോര്‍ 5.76 ആണ്. എല്‍ഡിഎഫിനെ തുടര്‍ച്ചയായി വിജയത്തിലേക്ക് നയിച്ച് ചരിത്രം സൃഷ്ടിച്ചെങ്കിലും പിണറായി സര്‍കാര്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പാടുപെടുകയാണെന്ന് സമിതി പറയുന്നു. സില്‍വര്‍ലൈന്‍ പ്രോജക്ട് പദ്ധതിയിലെ അനാവശ്യ തിടുക്കം, ബ്രഹ്മപുരം തീപിടിത്തം, എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി വിവാദങ്ങള്‍ പിണറായി വിജയനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സമിതി വ്യക്തമാക്കുന്നു.
അഹ്മദ് ദേവര്‍കോവിലിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സമയപരിധിക്കുള്ളില്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം എന്നിവിടങ്ങളിലെ ചെറുകിട തുറമുഖങ്ങളുടെ വികസനത്തിന് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് പഴശ്ശി രാജ മ്യൂസിയം, തിരൂരങ്ങാടി ഹജൂര്‍ കച്ചേരി, ആറ്റിങ്ങല്‍ കൊട്ടാരം തുടങ്ങിയ പുരാവസ്തു കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ രംഗത്ത് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് സമിതി വിലയിരുത്തി.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമല്ലെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായിട്ടുണ്ടെന്നും ഇടത് അനുഭാവികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അഴിമതി ആരോപങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് യുഡിഎഫ് അനുഭാവികള്‍. കാസര്‍കോടിന്റെ ചുമതലയുള്ള മന്ത്രി കൂടിയായതിനാല്‍ അഹ്മദ് ദേവര്‍കോവില്‍ ജില്ലയുടെ പിന്നാക്കാവസ്ഥ അധികൃതരിലേക്ക് എത്തിക്കുന്നതിനും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും മന്ത്രിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ചിലര്‍ കുറിച്ചു.
Keywords: Pinarayi Vijayan, K Radhakrishnan, Ahammad Devarkovil, Kerala News, Malayalam News, Politics, Ahammad Devarkovil performed worst in second Pinarayi cabinet: Report.
< !- START disable copy paste -->