Arikomban | മുല്ലപ്പെരിയാറിന് പിന്നാലെ അരിക്കൊമ്പനും: 'കേരള വിരുദ്ധ പ്രചാരണവുമായി സംഘടനകൾ രംഗത്ത്; നീക്കം കേരള വിരുദ്ധ സമരത്തിന്'
May 27, 2023, 14:37 IST
/ അജോ കുറ്റിക്കൻ
കമ്പം (തമിഴ്നാട്): (www.kvartha.com) മുല്ലപ്പെരിയാറിന് പിന്നാലെ അരിക്കൊമ്പൻ വിഷയമുയർത്തി കേരളത്തിനെതിരെ സമരം നടത്താൻ ചില സംഘടനകൾ നീക്കം തുടങ്ങിയതായി സൂചന. കാലാകാലങ്ങളായി കേരള വിരുദ്ധ സമരങ്ങളുമായി രംഗത്തുള്ള ചിലരാണ് പുതിയ ശ്രമങ്ങൾക്ക് പിന്നിലെന്നാണ് വിവരം. കേരള - തമിഴ്നാട് ചേരിതിരിവ് സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനമെന്നാണ് പറയുന്നത്.
നിരവധി പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ പിടികൂടി തമിഴ്നാട് അതിർത്തി വന മേഖലയിൽ തുറന്ന് വിട്ടതിന് പിന്നിൽ കേരളത്തിന് ഗൂഢലക്ഷ്യമുണ്ടെന്നാന്ന് ഇവർ ചില ഓൺലൈൻ പോർടലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതെന്നാണ് വിവരം. അതിർത്തി മേഖലയിലെ തമിഴരെ കൊന്നൊടുക്കുന്നതിനായാണ് ആനയെ അതിർത്തിയിൽ വിട്ടതെന്നതടക്കമാണ് പ്രചാരണമെന്നാണ് ആക്ഷേപം.
'കേരളത്തിൽ താമസിക്കുന്ന തമിഴരെ സർകാർ രണ്ടാം തരം പൗരന്മാരായാണ് കാണുന്നത്. തമിഴരെ ചെറുക്കുന്നതിൽ സിംഹളരെക്കാൾ വൈദഗ്ധ്യം നേടിയവരാണ് മലയാളികൾ. ആക്രമണോത്സുകത അവരുടെ രക്തത്തിലുണ്ട്. ഒരു വശത്ത്, തമിഴ്‌നാട് മുഖ്യമന്ത്രി ഞങ്ങളുടെ സഖാവാണെന്നും ഞങ്ങളും ദ്രാവിഡരാണെന്നും പറഞ്ഞ് വീർപ്പുമുട്ടുന്ന മലയാളികൾ, ഉപജീവനത്തിനായി തമിഴർ വന്നാൽ അവരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്', സന്ദേശങ്ങളിൽ പ്രചരിക്കുന്നത് ഇങ്ങനെയൊക്കെയാണെന്നാണ് വിവരം.
Keywords: News, Idukki, Kerala, Mullaperiyar, Arikomban, Tamil Nadu, After Mullaperiyar, Arikomban too: Organizations with anti-Kerala propaganda.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.