കൊച്ചി: (www.kvartha.com) കൊച്ചിയില്‍ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയെന്ന സംഭവത്തില്‍ യുവ നടനും എഡിറ്ററായ യുവാവും അറസ്റ്റില്‍. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്.
നോര്‍ത് സി ഐയേയും സംഘത്തിനെയുമാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതികളില്‍ നിന്ന് പിടികൂടിയ ബൈകിന്റെ കീചെയിന്‍ കത്തിയുടെ രൂപത്തിലാണെന്ന് പൊലീസ് പറഞ്ഞു. നാലു ബൈകുകള്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്തുനിന്നും മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.