Booked | ചെറുപുഴയില്‍ സ്വകാര്യബസില്‍ യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന സംഭവത്തില്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞതായി പൊലീസ്; കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചെറുപുഴയില്‍ സ്വകാര്യബസില്‍ യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന സംഭവത്തില്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞതായി പൊലീസ്. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിനു നിരപ്പേലാണ്(45) പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ടിപര്‍ ലോറി ഡ്രൈവറാണ് ബിനു. രണ്ടു കുട്ടികളുടെ അച്ഛനാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാന്‍ഡില്‍ നിന്നും തളിപ്പറമ്പിലേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നാണ് ഇയാള്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത്.

എതിര്‍വശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ഇയാള്‍ പരാക്രമം കാണിച്ചത്. ചെറുപുഴ - തളിപ്പറമ്പ് റൂടിലോടുന്ന ബസിലെ ജീവനക്കാര്‍ ഈ സമയത്ത് ബസിലുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനായി പുറത്തേക്ക് പോയതിനാല്‍ യുവതിയും ബിനുവും മാത്രമേ ബസിലുണ്ടായിരുന്നുളളൂ. മടിയില്‍ പത്രം വെച്ചുകൊണ്ടാണ് ഇയാള്‍ ഇരുന്നത്. യുവതി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴും കൂസലില്ലാതെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടരുകയായിരുന്നു.

തുടര്‍ന്ന് യുവതി സമൂഹ മാധ്യമത്തില്‍ ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. പൊലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ചെറുപുഴ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസില്‍ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് താന്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനായ ഒരാള്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ദൃശ്യങ്ങള്‍ പങ്കുവച്ച പോസ്റ്റില്‍ യുവതി പറയുന്നത്:

'ഞാന്‍ ബസില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. ബസില്‍ ആരുമില്ലെന്ന് മനസിലായപ്പോള്‍ ഇയാള്‍ ഞാന്‍ ഇരുന്ന സീറ്റിന്റെ എതിര്‍വശത്ത് വന്നിരുന്നു. ഇയാള്‍ എന്നെ വല്ലാതെ നോക്കിക്കൊണ്ട് എന്തോ ചെയ്യാന്‍ തുടങ്ങി. നോട്ടം ശരിയല്ലെന്ന് തോന്നിയപ്പോള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചു.

Booked | ചെറുപുഴയില്‍ സ്വകാര്യബസില്‍ യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന സംഭവത്തില്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞതായി പൊലീസ്; കേസെടുത്തു
Aster mims 04/11/2022

ഞാന്‍ അയാളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. വീഡിയോ കണ്ടപ്പോഴാണ് ഇയാളുടെ പ്രവര്‍ത്തി മനസിലായത്. ഈ പ്രവര്‍ത്തി കഴിഞ്ഞ് മോളെ എന്ന് വിളിച്ച് അടുത്ത് വന്നപ്പോള്‍ ഞാന്‍ അയാളോട് ചൂടായി. അപ്പോഴാണ് ഞാന്‍ വീഡിയോ എടുത്ത കാര്യം അയാള്‍ അറിയുന്നത്. ഇത് മനസ്സിലാക്കിയ അയാള്‍ ഉടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങിയെന്നും യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്.

Keywords:  Abusing against woman passenger in bus, Police identified accused, Kannur, News, Trending, Controversy, Police, Case, Social Media, Woman, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script