Education | 2021-22ല്‍ രാജ്യത്ത് 35 ലക്ഷം 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ തോല്‍ക്കുകയോ പഠനം നിര്‍ത്തുകയോ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം; 85% വും 11 സംസ്ഥാനങ്ങളില്‍ നിന്ന്
May 31, 2023, 21:28 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2021-'22ല്‍ 10-ാം ക്ലാസില്‍ പഠിച്ച 35 ലക്ഷം വിദ്യാര്‍ഥികള്‍ 11-ാം ക്ലാസിലേക്ക് ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ 35 ലക്ഷം വിദ്യാര്‍ഥികളില്‍ 7.5 ലക്ഷം പേര്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയില്ല, 27.5 ലക്ഷം പേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം - 2020 ല്‍ ശുപാര്‍ശ ചെയ്യുന്ന പ്രകാരം വിവിധ സംസ്ഥാന, കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍ മന്ത്രാലയം വിശകലനം ചെയ്യുന്നുണ്ട്. ഇതിനായി മന്ത്രാലയം ദേശീയ മൂല്യനിര്‍ണയ കേന്ദ്രം ആരംഭിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 60 സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളിലുടനീളമുള്ള വിദ്യാര്‍ഥികളുടെ ഫലങ്ങള്‍ പരസ്പരം ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് സംസ്ഥാന തിരിച്ചുള്ള കണക്കുകള്‍ കാണിക്കുന്നു.
സംസ്ഥാന ബോര്‍ഡുകളില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മന്ത്രാലയത്തിലെ വിദഗ്ധര്‍ കൂടുതല്‍ റിക്രൂട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 11-ാം ക്ലാസിലേക്ക് പ്രവേശിക്കാത്ത 35 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 4.5 ലക്ഷം പേര്‍ മാത്രമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് വഴി പരീക്ഷ എഴുതിയതെന്നും വിശകലനം വ്യക്തമാക്കുന്നു. പരാജയ നിരക്ക് 47% മുതല്‍ 55% വരെയാണ്.
മൊത്തം കൊഴിഞ്ഞുപോക്കില്‍ 85% അഥവാ ഏകദേശം 30 ലക്ഷം പേര്‍ തമിഴ്നാട്, ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഹരിയാന, ബിഹാര്‍ എന്നീ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മേഘാലയയില്‍ പത്താം ക്ലാസില്‍ വിജയിക്കുന്നവരുടെ ശതമാനം വെറും 57 ശതമാനവും മധ്യപ്രദേശില്‍ 61 ഉം ജമ്മു കശ്മീരില്‍ 62 ശതമാനവുമാണെന്ന് വിശകലനം വ്യക്തമാക്കുന്നു. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് 97.8% വരെ ഉയര്‍ന്നതാണ്. കേരളത്തില്‍ 99.85 ശതമാനമാണ് വിജയശതമാനം.

Keywords: Education, State Education Boards, National News, Malayalam News, Education Department of India, SSLC Exam, 35 lakh Class 10 students failed or dropped out in 2021-'22, says education ministry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.