CM Biren Singh | വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പൊലീസും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ വധിച്ചത് 40 തീവ്രവാദികളെയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്
May 28, 2023, 20:26 IST
ഇംഫാല്‍: (www.kvartha.com) വംശീയകലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇതുവരെ 40 തീവ്രവാദികളെ വധിച്ചതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെയാണ് ശക്തമായ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'സാധാരണക്കാര്‍ക്കെതിരെ എം-16, എകെ-47 തോക്കുകളും സ്നൈപര്‍ തോക്കുകളുമാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. പല ഗ്രാമങ്ങളിലും അവര്‍ വീടുകള്‍ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹായത്തോടെ ഞങ്ങള്‍ തിരിച്ചടിച്ചു തുടങ്ങി. ഇതുവരെ 40 ഓളം തീവ്രവാദികളെ വധിച്ചതായാണ് റിപോര്‍ടുകള്‍' എന്നും എന്‍ ബിരേന്‍ സിങ് പറഞ്ഞു.
പുലര്‍ചെ ഇംഫാല്‍ താഴ് വരയിലും പരിസരത്തുമുള്ള അഞ്ച് സ്ഥലങ്ങളില്‍ ഒരേ സമയം വിമതര്‍ ആക്രമണം നടത്തിയതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. സെക്മായി, സുഗ്നു, കുംബി, ഫായെങ്, സെറോ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. അജ്ഞാത മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. മൂന്നു ദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഘര്‍ഷമേഖല സന്ദര്‍ശിച്ചിരുന്നു. അവിടെ താമസിച്ച് സമാധാന ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മണിപ്പൂരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പെടുത്താനുള്ള ഹൈകോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ഈ മാസം മൂന്നിന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുക്കി സായുധ ഗ്രൂപുകള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്‌തെയ് തീവ്രവിഭാഗങ്ങള്‍ സ്വന്തം വിഭാഗത്തില്‍പെട്ട മന്ത്രിമാരുടെ വീടുകള്‍ ആക്രമിക്കുകയാണ്.
അസം റൈഫിള്‍സിനെയും ഇന്‍ഡ്യന്‍ കരസേനയേയും പിന്‍വലിക്കണമെന്നും പകരം മണിപ്പൂര്‍ പൊലീസിനെ വിന്യസിക്കണമെന്നുമാണ് അവരുടെ ആവശ്യം. അസം റൈഫിള്‍സ് കുക്കികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കുക്കി സായുധഗ്രൂപുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎല്‍എമാര്‍ ആരോപിച്ചു.
Keywords: 30 insurgents shot dead in Manipur by security forces, says CM Biren Singh, Imphal, News, Politics, Clash, Allegation, Terrorists, Killed, Report, News, National.
'സാധാരണക്കാര്‍ക്കെതിരെ എം-16, എകെ-47 തോക്കുകളും സ്നൈപര്‍ തോക്കുകളുമാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. പല ഗ്രാമങ്ങളിലും അവര്‍ വീടുകള്‍ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹായത്തോടെ ഞങ്ങള്‍ തിരിച്ചടിച്ചു തുടങ്ങി. ഇതുവരെ 40 ഓളം തീവ്രവാദികളെ വധിച്ചതായാണ് റിപോര്‍ടുകള്‍' എന്നും എന്‍ ബിരേന്‍ സിങ് പറഞ്ഞു.
പുലര്‍ചെ ഇംഫാല്‍ താഴ് വരയിലും പരിസരത്തുമുള്ള അഞ്ച് സ്ഥലങ്ങളില്‍ ഒരേ സമയം വിമതര്‍ ആക്രമണം നടത്തിയതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. സെക്മായി, സുഗ്നു, കുംബി, ഫായെങ്, സെറോ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. അജ്ഞാത മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. മൂന്നു ദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഘര്‍ഷമേഖല സന്ദര്‍ശിച്ചിരുന്നു. അവിടെ താമസിച്ച് സമാധാന ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അസം റൈഫിള്‍സിനെയും ഇന്‍ഡ്യന്‍ കരസേനയേയും പിന്‍വലിക്കണമെന്നും പകരം മണിപ്പൂര്‍ പൊലീസിനെ വിന്യസിക്കണമെന്നുമാണ് അവരുടെ ആവശ്യം. അസം റൈഫിള്‍സ് കുക്കികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കുക്കി സായുധഗ്രൂപുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎല്‍എമാര്‍ ആരോപിച്ചു.
Keywords: 30 insurgents shot dead in Manipur by security forces, says CM Biren Singh, Imphal, News, Politics, Clash, Allegation, Terrorists, Killed, Report, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.