Accidental Death | കുമാരനല്ലൂരില്‍ ബൈക് ടോറസ് ലോറിയിലിടിച്ച് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
May 25, 2023, 19:44 IST
കോട്ടയം: (www.kvartha.com) കുമാരനല്ലൂരില്‍ ബൈക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിരുവഞ്ചൂര്‍ സ്വദേശി പ്രമീണ്‍ മാണി (24), സംക്രാന്തി സ്വദേശി ആല്ബിന് (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്.
കുമാരനല്ലൂര്‍ - കുടുമാളൂര്‍ റൂടില്‍ കൊച്ചാലും ചുവടിനും വല്യാലിന് ചുവടിനും ഇടയിലാണ് സംഭവം. ഒരു ബൈകിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തതെന്നും മൂന്നുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ബൈക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: 3 Youths died in road accident, Kottayam, News, Accidental Death, Police, Dead Body, Post Mortem, Helmet, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.