Follow KVARTHA on Google news Follow Us!
ad

Work Permit | യുഎഇയില്‍ മൂന്ന് വര്‍ഷത്തെ വര്‍ക് പെര്‍മിറ്റിന് അംഗീകാരം

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത Federal-National-Council, UAE-Parliamentary-Body, FNC-Committee, Financial-Cost, UAE-News
അബൂദബി: (www.kvartha.com) യുഎഇയുടെ പാര്‍ലമെന്ററി ബോഡിയായ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (FNC) വര്‍ക് പെര്‍മിറ്റുകളുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്നായി ഉയര്‍ത്താന്‍ അനുമതി നല്‍കി. വര്‍ക് പെര്‍മിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട് കംപനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ചെലവ് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. 

സാമ്പത്തിക, വ്യാവസായിക കാര്യങ്ങള്‍ക്കുള്ള എഫ് എന്‍ സി കമിറ്റി സമര്‍പിച്ച റിപോര്‍ടിലാണ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചത്. ജോലി മാറ്റത്തിനുള്ള വര്‍ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പെടെയുള്ള മറ്റ് ശിപാര്‍ശകളും നിര്‍ദേശിച്ചിരുന്നു. 

എഫ് എന്‍ സി അംഗീകരിച്ച മറ്റൊരു ശിപാര്‍ശ, പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലാളികള്‍ തൊഴിലുടമയുമായി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ചെലവഴിക്കണം എന്നതാണ്. എന്നിരുന്നാലും, തൊഴിലുടമ സമ്മതിച്ചാല്‍ ഈ നിബന്ധന ഒഴിവാക്കാവുന്നതാണ്.

News, Gulf, Gulf-News, Federal-National-Council, Work Permit, UAE-Parliamentary-Body, FNC-Committee, Financial-Cost, UAE-News, 3-year UAE work permit plan: FNC approves proposal.


Keywords: News, Gulf, Gulf-News, Federal-National-Council, Work Permit, UAE-Parliamentary-Body, FNC-Committee, Financial-Cost, UAE-News, 3-year UAE work permit plan: FNC approves proposal.

Post a Comment