Drowned | അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികളില്‍ 2പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ നീന്തി രക്ഷപ്പെട്ടു; അപകടത്തില്‍പെട്ടത് ബന്ധുക്കള്‍

 


മാവേലിക്കര: (www.kvartha.com) തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍പെട്ട മൂന്നുപേരും ബന്ധുക്കളാണ്. മാവേലിക്കര വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ ഉണ്ണികൃഷ്ണന്‍ (14) ആണ് രക്ഷപെട്ടത്.

Drowned | അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികളില്‍ 2പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ നീന്തി രക്ഷപ്പെട്ടു; അപകടത്തില്‍പെട്ടത് ബന്ധുക്കള്‍

വീട്ടില്‍നിന്നും സൈകിള്‍ ചവിട്ടാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മൂന്നുപേരും പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് കടവില്‍ സൈകിള്‍ നിര്‍ത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവര്‍ കടവിലേക്കെത്തിയ സൈകിളുകള്‍ കരയിലുണ്ടായിരുന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  2 drowned in Achankovil river, Alappuzha, News, Drowned, Dead Body, Hospital, Post Mortem, Family, Local News, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia