Boat Accident | മലപ്പുറത്തെ ബോട് അപകടം: മരണം 15 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

 


താനൂര്‍: (www.kvartha.com) മലപ്പുറത്ത് വിനോദ യാത്ര ബോട് മുങ്ങിയുണ്ടായ വന്‍ അപകടത്തില്‍ മരണം 15 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീചില്‍ ഞായറാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. തലകീഴായി മറിഞ്ഞ ബോട് പൂര്‍ണമായും മുങ്ങിയിട്ടുണ്ട്.
      
Boat Accident | മലപ്പുറത്തെ ബോട് അപകടം: മരണം 15 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മരിച്ചവരില്‍ കൂടുതല്‍ പേരും കുട്ടികളാണ് എന്നാണ് വിവരം. 35 ഓളം യാത്രികരുമായിട്ടാണ് ബോട് മുങ്ങിയത്. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട് അപകടത്തില്‍ പെട്ടത്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്.

മന്ത്രിമാരായ വി അബ്ദുര്‍ റഹ്മാനും പിഎ മുഹമ്മദ് റിയാസും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് അപകടത്തില്‍ പെട്ടവരില്‍ അധികവും.

Keywords: Malappuram News, Kerala News, Malayalam News, Accident, Accident News, Tanur Boat Accident, 11 dead as recreational boat sinks in Tanur; rescue ops underway.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia