Follow KVARTHA on Google news Follow Us!
ad

Love Story| പ്രണയിച്ചു നടക്കാന്‍ സമയമില്ല, കല്യാണം കഴിക്കണം; ഡാന്‍സ് പഠിക്കാന്‍ ചെന്നപ്പോള്‍ കണ്ട പരിചയം പിന്നീട് വിവാഹത്തില്‍ കലാശിച്ച കാര്യം വെളിപ്പെടുത്തി യുസ്‌വേന്ദ്ര ചെഹല്‍

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നേരിട്ട് കണ്ട് തീരുമാനിക്കാം എന്ന് മറുപടി #Yuzvendra-Chahal_Reveals-Marriage-News, #Dance-Class, #Cricket-Star-News
ജയ്പൂര്‍: (www.kvartha.com) കോറിയോഗ്രഫറും സമൂഹ മാധ്യമ ഇന്‍ഫ് ളുവന്‍സറുമായ ധനശ്രീ വര്‍മയെ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ചു വെളിപ്പെടുത്തി ഇന്‍ഡ്യന്‍ ക്രികറ്റ് താരം യുസ് വേന്ദ്ര ചെഹല്‍. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ധനശ്രീയും ചെഹലും വിവാഹിതരായത്. കോവിഡ് കാലത്ത് ബോറഡി മാറാന്‍ ധനശ്രീയുടെ നൃത്തക്ലാസില്‍ ചേര്‍ന്ന ചെഹല്‍ പിന്നീട് അവരെ വിവാഹം കഴിക്കുകയായിരുന്നു.

'ഹ്യൂമന്‍സ് ഓഫ് ബോംബെ'യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ചെഹല്‍ ധനശ്രീയെ കുറിച്ചും വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയത്.

കോവിഡ് ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പം നാലു മാസക്കാലം ഗുരുഗ്രാമിലെ വീട്ടിലായിരുന്നു. ക്രികറ്റ് കരിയര്‍ തുടങ്ങിയ ശേഷം ഇത്രയും നീണ്ട കാലം വീട്ടില്‍ നില്‍ക്കുന്നത് ആദ്യ മാണ്. അപ്പോഴാണ് നൃത്തം പഠിച്ചാല്‍ കൊള്ളാമെന്നു തോന്നിയത്. രണ്ട് മാസം ധനശ്രീയുടെ ക്ലാസില്‍ ഓണ്‍ലൈനായി നൃത്തം പഠിച്ചു.

Yuzvendra Chahal reveals about love story with Dhanashree Varma, Jaipur, Rajasthan, Cricket, Sports, Dance, Covid, Social Media, Media, National

ജീവിതത്തില്‍ എങ്ങനെയാണ് ഇത്ര സന്തോഷിക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ധനശ്രീയോടു ചോദിച്ചു. ചെറിയ കാര്യങ്ങളില്‍വരെ സന്തോഷം കണ്ടെത്താറുണ്ടെന്നായിരുന്നു മറുപടി. എന്നെപ്പോലെ ഒരു പെണ്‍കുട്ടിയാണു ധനശ്രീയെന്നാണ് അപ്പോള്‍ കരുതിയത്. തുടര്‍ന്ന് ധനശ്രീയെപ്പറ്റി വീട്ടുകാരെ അറിയിച്ചു.

പ്രണയിച്ചു നടക്കാന്‍ സമയമില്ല, വിവാഹം കഴിക്കണമെന്നാണ് താന്‍ ധനശ്രീയോടു പറഞ്ഞത്. എനിക്കു 30 വയസ്സായി എന്നും പറഞ്ഞു. എന്നാല്‍ നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം എന്നായിരുന്നു ധനശ്രീയുടെ മറുപടി. മുംബൈയിലെ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ധനശ്രീ വിവാഹം കഴിക്കാമെന്നു പറഞ്ഞു. തുടര്‍ന്ന് എല്ലാം പെട്ടെന്ന് നടന്നുവെന്നും ചെഹല്‍ പറഞ്ഞു.

Keywords: Yuzvendra Chahal reveals about love story with Dhanashree Varma, Jaipur, Rajasthan, Cricket, Sports, Dance, Covid, Social Media, Media, National.

Post a Comment