Keywords: Youth League will stop move to transfer Arikomban to Aralam, Kannur, News, Iritty, Controversy, Trending, Attack, Muslim Youth League, Protest, Warning, Kerala.
Youth League | അരിക്കൊമ്പനെ ആറളത്തേക്ക് മാറ്റാനുളള നീക്കം തടയുമെന്ന് യൂത് ലീഗ്
മുസ്ലിം യൂത് പേരാവൂര്‍ നിയോജക മണ്ഡലം കമിറ്റിയുടേതാണ് മുന്നറിയിപ്പ്
#Arikomban-News, #Muslim-Youth-League-News, #Warning-News, # കേരള-വാർത്തകൾ
ഇരിട്ടി: (www.kvartha.com) മൂന്നാറില്‍ ഉള്‍പെടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ അരിക്കൊമ്പനെ ആറളം ഫാമിലേക്ക് മാറ്റുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന പാശ്ചാത്തലത്തില്‍ വനംവകുപ്പ് അധികൃതര്‍ നിലപാട് വ്യക്തമാക്കണമെന്ന് യൂത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ ആറളം ഫാമിലേക്ക് മാറ്റുന്ന തീരുമാനം കൈകൊണ്ടാല്‍ ജനകീയമായി നേരിടുമെന്ന് മുസ്ലിം യൂത് പേരാവൂര്‍ നിയോജക മണ്ഡലം കമിറ്റി മുന്നറിയിപ്പു നല്‍കി.
വന്യജീവി അക്രമത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളിലായി ആറളം ഫാമിലെ ജീവനക്കാരെ ഉള്‍പെടെ പത്തോളം ജീവനുകള്‍ നഷ്ടപ്പെട്ട ആറളത്തേക്ക് അരിക്കൊമ്പനെക്കൂടി കൊണ്ടുവരാനുള്ള ചര്‍ചകള്‍ പോലും ആ നാടിനോടും പ്രദേശവാസികളോടും ചെയ്യുന്ന ചരിത്രപരമായ ക്രൂരതയായിരിക്കുമെന്നും മുസ്ലിം യൂത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം ഭാരവാഹിളകളായ ഫവാസ് പുന്നാട്, അജ്മല്‍ ആറളം, ശംനാസ് എന്നിവര്‍ പറഞ്ഞു.