Follow KVARTHA on Google news Follow Us!
ad

Police Booked | ബന്ധുവീട്ടിലെത്തിയ 13കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോക്സോ കേസെടുത്തു

ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വിവരം നല്‍കിയത് #Kannur-News, #POCSO-Case-News, #Kuthuparamba-News, #കണ്ണൂര്‍-വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) വേനലവധിക്ക് ബന്ധുവീട്ടിലെത്തിയ 13 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ യുവാവിനെതിരെ കൂത്തുപറമ്പ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ അകന്ന ബന്ധുവായ യുവാവ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
             
Kannur-News, POCSO-Case-News, Kuthuparamba-News, Kerala News, Kannur News, Malayalam News, Youth booked under POCSO Act.

എറണാകുളത്ത് താമസക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ഏപ്രിലിലാണ് മാതൃവീട്ടിലെത്തിയത്. പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികാസ്യസ്ഥ്യം പ്രകടിപ്പിച്ചതായും തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ചിരുന്നതായും അവിടെ നിന്ന് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതിക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Kannur-News, POCSO-Case-News, Kuthuparamba-News, Kerala News, Kannur News, Malayalam News, Youth booked under POCSO Act.
< !- START disable copy paste -->

Post a Comment