പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാവിലെയാണ് പ്രതി അറസ്റ്റിലായത്. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബി വി ധനുഷാണ് (19) റിമാന്‍ഡിലായത്. താനുള്‍പ്പെടെ നാല് പേരാണ് ബോംബ് ഉണ്ടാക്കി റോഡില്‍ എറിഞ്ഞ് പൊട്ടിച്ചതെന്നും സ്റ്റാറ്റസ് ഇട്ടത് മറ്റൊരു സുഹൃത്താണെന്നും ധനുഷ് പോലീസോട് പറഞ്ഞു. പച്ചക്കെട്ട് ഹൈഡ്രജന്‍ ബോംബിനകത്തെ മരുന്ന് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കിയതെന്ന് പ്രതി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്.
അതേസമയം യുവാക്കളുടെ സ്റ്റാറ്റസ് വൈറലായിട്ടുണ്ട്. ഇവർ പൊട്ടിച്ചതു ഏറുപടക്കമാണെന്ന് ഫോറന്‍സിക് വിഭാഗം അന്വേഷണത്തില്‍ പ്രാഥമിക സൂചന ലഭിച്ചതായും വിവരമുണ്ട്.
Keywords: Kerala News, Malayalam News, Kannur News, Arrested, Bomb, Crime, Crime News, Kannur Police, Young man arrested for making self-made bomb and spreading on social media.