Follow KVARTHA on Google news Follow Us!
ad

Suicide | 'ബ്യൂടി പാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് എതിര്‍ത്തു'; പിന്നാലെ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അന്വേഷണം നടക്കുകയാണെന്ന് പൊലീസ് #ദേശീയ-വാർത്തകൾ, #Indore-News, #MP-News, #Housewife-Died, #Commit-Suicide
ഭോപാല്‍: (www.kvartha.com) ബ്യൂടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് തടഞ്ഞതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി റിപോര്‍ട്. വ്യാഴാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അമ്പരിപ്പിക്കുന്ന സംഭവം നടന്നത്. 34 കാരിയായ യുവതിയാണ് മരിച്ചത്. 

നഗരത്തിലെ സ്‌കീം നമ്പര്‍ 51 ഏരിയയിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉമാശങ്കര്‍ യാദവ് പിടിഐയോട് പറഞ്ഞു.

'ബ്യൂടിപാര്‍ലറില്‍ പോകുന്നതില്‍ നിന്ന് അവളെ തടഞ്ഞെന്നും ദേഷ്യത്തില്‍ ഫാനില്‍ തൂങ്ങിമരിച്ചെന്നും അവളുടെ ഭര്‍ത്താവ് ഞങ്ങളോട് പറഞ്ഞു.'- യാദവ് കൂട്ടിച്ചേര്‍ത്തു.

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, പോസ്റ്റ്‌മോര്‍ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, National-News, National, Local-News, Madhya Pradesh, Bhopal, Police, Suicide, Woman, Husband, Beauty Parlour, Housewife, Indore, Regional-News, Woman Dies By Suicide After Husband Stops Her From Going To Beauty Parlour.


Keywords: News, National-News, National, Local-News, Madhya Pradesh, Bhopal, Police, Suicide, Woman, Husband, Beauty Parlour, Housewife, Indore, Regional-News, Woman Dies By Suicide After Husband Stops Her From Going To Beauty Parlour.

Post a Comment