Accidental Death | സ്മിതയുടെ അപ്രതീക്ഷിത വേര്‍പാടില്‍ നടുങ്ങി ബന്ധുക്കളും നാട്ടുകാരും
Apr 24, 2023, 16:43 IST
തൊടുപുഴ: (www.kvartha.com) തൊടുപുഴയില്‍ കാറും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത(45)യുടെ അപ്രതീക്ഷിത വേര്‍പാടില്‍ നടുങ്ങി ബന്ധുക്കളും നാട്ടുകാരും. ഞായറാഴ്ച വൈകിട്ട് 6.30 നാണ് ഭര്‍ത്താവിനും മകനുമൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ച് സ്മിത മരിക്കുന്നത്.
അപകടത്തില്‍ ഭര്‍ത്താവിന് ഭര്‍ത്താവ് സജു(48) വിനും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ - തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിന്നും ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജന്‍ക്ഷനിലാണ് അപകടമുണ്ടായത്.
പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാറും ചെറുകുറിഞ്ഞിയില്‍ നിന്നും ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂടറുമാണ് ഇടിച്ചത്. ചെറുകുറിഞ്ഞി ഭാഗത്തുനിന്നും സ്‌കൂടര്‍ ഇറങ്ങി വന്നപ്പോള്‍ മെയിന്‍ റോഡില്‍ ടിപര്‍ ലോറി പാര്‍ക് ചെയ്തിരുന്നു. ടിപര്‍ ലോറിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ കാറ് സ്‌കൂടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
കൂടെ ഉണ്ടായിരുന്ന മകന്‍ ഇവാന്‍(10) തെറിച്ച് റോഡിലേക്ക് വീണ് എതിരേവന്ന മറ്റൊരു വാഹനത്തിന്റെ അടിയില്‍ പെടുകയും പരുക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്തു.
ബഹ്റൈനില്‍ ജോലിചെയ്തിരുന്ന സജുവും, സ്മിതയും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെ ആഗസ്മികമായുണ്ടായ മരണത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങള്‍.
സ്മിത ഈരാറ്റുപേട്ട പുളിക്കക്കുന്നേല്‍ കുടുംബാംഗമാണ്. സ്മിതയ്ക്ക് ഇവാനെ കൂടാതെ മിലന്‍(15) എന്നുപേരുള്ള മറ്റൊരു മകനുമുണ്ട്. രാമപുരം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Woman Died in Road Accident, Thodupuzha, News, Accidental Death, Dead Body, Hospital, Treatment, Injured, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.