തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. വസ്തുത അന്വേഷിച്ചശേഷം വേണമായിരുന്നു തനിക്കെതിരെ പറയാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാപ്പു പറയില്ലെന്ന സ്വപ്ന സുരേഷിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എംവി ഗോവിന്ദന്‍ സ്വപ്നയ്ക്ക് വകീല്‍ നോടിസയച്ചത്. ഇതിന്റെ 10% തുക കെട്ടിവച്ച് കേസിനു പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
തന്നെ എംവി ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള പറഞ്ഞെന്നാണ് ഫേസ്ബുക് ലൈവില്‍ വകീല്‍ നോടിസിനുള്ള മറുപടിയില്‍ കഴിഞ്ഞദിവസം സ്വപ്ന പറഞ്ഞത്. എല്ലാം അവസാനിപ്പിച്ച് നാടുവിടാന്‍ വിജേഷ് പിള്ള വഴി തനിക്ക് 30 കോടി വാഗ്ദാനം ചെയ്തു എന്നും സ്വപ്ന ആരോപിച്ചിരുന്നു.
Keywords:
Will continue to pursue defamation case against Swapna, asserts MV Govindan, Thiruvananthapuram, News, Politics, Probe, Facebook, Allegation, Kerala.