Follow KVARTHA on Google news Follow Us!
ad

Ma'dani | പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരള യാത്രക്ക് അകമ്പടി ചിലവായി കര്‍ണാടക പൊലീസ് ചുമത്തിയിരിക്കുന്നത് 60 ലക്ഷം; ഇത്രയും തുക വഹിക്കാന്‍ നിര്‍വാഹമില്ലെന്ന് കുടുംബം

തുടര്‍നീക്കം സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം #Abdul-Naser-Ma'dani-News, #Karnataka-Police-News, #Treatment-News, #ദേശീയ-വാർത്തകൾ
ബെംഗ്ലൂര്‍: (www.kvartha.com) പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്രക്ക് വന്‍ തുക ചുമത്തി കര്‍ണാടക പൊലീസ്. 60 ലക്ഷം രൂപയാണ് അകമ്പടി ചിലവായി പൊലീസ് ചുമത്തിയിരിക്കുന്നത്. ഇത്രയും തുക വഹിക്കാന്‍ നിര്‍വാഹമില്ലെന്ന് കുടുംബം അറിയിച്ചു. തുടര്‍നീക്കം സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.

20 പൊലീസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചിലവ് ഒരു കോടിയോളം വരും.

കേരളത്തില്‍ മഅ്ദനി താമസിക്കുന്ന സ്ഥലം, കാണാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊകേഷന്‍, ഗൂഗിള്‍ മാപ് തുടങ്ങിയ രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ പോകാന്‍ പറ്റില്ല, റോഡ് മാര്‍ഗം മാത്രമേ കേരളത്തിലേക്ക് പോവാന്‍ പറ്റൂ തുടങ്ങിയ നിബന്ധനകളും പൊലീസ് പറഞ്ഞിരുന്നുവെന്ന് മഅദ്നി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയില്‍ പൊലീസ് മറുപടി നല്‍കിയിരിക്കുന്നത്.

Will Abdul Naser Ma'dani abandon his trip to Kerala?, Bengaluru, News, Abdul Naser Ma'dani, Karnataka, Police, Supreme Court, Lawyers,  Protection, National

ഏപ്രില്‍ 20-ന് കര്‍ണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അന്‍വാര്‍ശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കര്‍ണാടകയിലെ ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വാര്‍ശേരിയിലെത്തിയത്.

മഅ്ദനിയുടെ വീട്, പിതാവ് താമസിക്കുന്ന കുടുംബ വീടായ തോട്ടുവാല്‍ മന്‍സില്‍, മാതാവിന്റെ ഖബറിടം, എന്നിവിടങ്ങളിലെത്തിയും പൊലീസ് സുരക്ഷ വിലയിരുത്തി. തുടര്‍ന്ന് മഅ്ദനിയുടെ എറണാകുളത്തുള്ള വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിശദാംശങ്ങള്‍ തേടുകയും ചെയ്തു.

Keywords: Will Abdul Naser Ma'dani abandon his trip to Kerala?, Bengaluru, News, Abdul Naser Ma'dani, Karnataka, Police, Supreme Court, Lawyers,  Protection, National. 

Post a Comment